ഹജ്ജ് വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍നിന്ന്
Posted on: 29 Mar 2015
വ്യോമയാനമന്ത്രാലയം ടെന്‍ഡര്‍ പുതുക്കി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈവര്‍ഷത്തെ ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീകാര്‍പെറ്റിങ് പ്രവൃത്തികളുടെഭാഗമായി വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണിത്.
നെടുമ്പാശ്ശേരിയില്‍നിന്ന് ഹജ്ജ് സര്‍വീസുകള്‍ നടത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രലയം പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചു. നേരത്തെ കരിപ്പൂരിലേക്കുനല്‍കിയ ക്വട്ടേഷന്‍ റദ്ദാക്കിയാണ് വ്യോമയാനമന്ത്രാലയം നെടുമ്പാശ്ശേരിയിലേക്ക് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചത്. ഏപ്രില്‍ എട്ടിന് വൈകുന്നേരം മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കഴിഞ്ഞ 20 മുതല്‍ 27 വരെയാണ് വിവിധ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നുള്ള സര്‍വീസുകള്‍ക്കായി വിമാനക്കമ്പനികളില്‍നിന്ന് വ്യോമയാനമന്ത്രാലയം ക്വട്ടേഷന്‍ ക്ഷണിച്ചത്. ഇതില്‍ കരിപ്പൂര്‍ ഉള്‍പ്പെട്ടിരുന്നു.
ബി 767 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് കരിപ്പൂരില്‍ ഹജ്ജ് സര്‍വീസിന് ഉദ്ദേശിച്ചത്. സപ്തംബര്‍ രണ്ടുമുതല്‍ 17 വരെയാണ് കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ യാത്ര നിശ്ചയിച്ചിട്ടുള്ളത്. നെടുമ്പാശ്ശേരിയില്‍നിന്ന് ജിദ്ദയിലേക്കാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക.
വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയിലേക്കുമാറ്റിയതോടെ ഹജ്ജ് ക്യാമ്പും നെടുമ്പാശ്ശേരിയിലേക്കുമാറ്റാന്‍ ഹജ്ജ് കമ്മിറ്റി ശ്രമംതുടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതരുമായി ചര്‍ച്ചചെയ്യാന്‍ ജില്ലാ കളക്ടറെ കഴിഞ്ഞ ഹജ്ജ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT