Story Dated: Saturday, March 28, 2015 03:14
കോടഞ്ചേരി: ക്രിസ്‌തുവിന്റെ പീഢാനുഭവത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന വലിയതോപ്പിലെ നാല്‍പതാം വെള്ളിയാഴ്‌ചയും കുരിശിന്റെ വഴിയും ക്രിസ്‌തീയ പള്ളികളില്‍ ആചരിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വൈകീട്ട് 4.15ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് അഞ്ചിന് കുരിശിന്റെ വഴി നടത്തി. വികാരി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടില്‍ ദിവ്യ ബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ക്രോസ് മൗണ്ടിലേക്ക് നടന്ന കുരിശിന്റെ വഴിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ആനക്കാംപൊയില്‍ സെന്റ് മേരീസ് ദേവാലയത്തിലെ നാല്‍പതാം വെള്ളിയാഴ്‌ചയാചരണ കുരിശിന്റെ വഴി കണ്ടപ്പന്‍ ചാലിലേക്ക് നടത്തി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. നെല്ലിപ്പൊയിലിലെ ദിവ്യബലിക്കും, കുരിശിന്റെ വഴിക്കും സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ.അഗസ്‌റ്റിന്‍ പാട്ടാനി കാര്‍മികത്വം വഹിച്ചു. നാരങ്ങാത്തോട് സെന്റ് പീറ്റേഴ്‌സ് പോള്‍ മലങ്കര ചര്‍ച്ചും, കൂരോട്ടുപാറ സെന്റ് മേരീസ് ദേവാലയത്തിന്റെയും സംയുക്‌താഭിമുഖ്യത്തില്‍, കൂരോട്ടുപാറ അങ്ങാടിയില്‍ കുരിശിന്റെ വഴി നടത്തി
from kerala news edited
via IFTTT