121

Powered By Blogger

Saturday, 28 March 2015

കൊച്ചി വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമമായി








കൊച്ചി വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമമായി; ആഴ്ചയില്‍ 1064 സര്‍വീസുകള്‍


Posted on: 29 Mar 2015


നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമം നിലവില്‍ വന്നു. മാര്‍ച്ച് 29 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് വേനല്‍ക്കാല സമയക്രമം പ്രാബല്യത്തിലുണ്ടാവുക. ഇതനുസരിച്ച് ആഴ്ചയിലെ ആകെ സര്‍വീസ് 1064 ആയി ഉയര്‍ന്നു. നിലവില്‍ ഇത് 1044 ആണ്.

മെയ് ഒന്ന് മുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കൂടി കൊച്ചിയിലേക്ക് എത്തുന്നതോടെ സര്‍വീസുകള്‍ 1106 ആയി ഉയരും. പുതിയ സമയപ്പട്ടികയില്‍ രാജ്യാന്തര സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 533 ആയി ഉയര്‍ന്നു. ശീതകാല ഷെഡ്യൂളില്‍ ഇത് 515 ആയിരുന്നു.


ആഭ്യന്തര സര്‍വീസുകളുടെ എണ്ണം 531 ആണ്. ശീതകാല ഷെഡ്യൂളിലും ഇത് സമാനമായിരുന്നു. രാജ്യാന്തര മേഖലയില്‍ കുവൈറ്റ് എയര്‍ലൈന്‍സ്, ഫ്ലൈ ദുബായ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികള്‍ വേനല്‍കാലത്ത് സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

കുവൈറ്റ് എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 14-ല്‍ നിന്ന് 28 ആയി ഉയര്‍ന്നു. ഫ്ലൈ ദുബായ് ആറില്‍ നിന്ന് എട്ടായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് 72-ല്‍ നിന്ന് 74 ആയും സര്‍വീസുകള്‍ വര്‍ധിപ്പിച്ചു.


ആഭ്യന്തര മേഖലയില്‍ എയര്‍ ഏഷ്യ ഇന്ത്യ സര്‍വീസുകളുടെ എണ്ണം 40-ല്‍ നിന്ന് 42 ആയി ഉയര്‍ന്നു. ആഭ്യന്തര മേഖലയിലെ പുതിയ വിമാനക്കമ്പനിയായ എയര്‍ പെഗാസസ് ഏപ്രില്‍ മുതല്‍ വിവിധ സെക്ടറുകളിലേക്ക് കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 12, 13 തീയതികളില്‍ എയര്‍ പെഗാസസിന്റെ പരീക്ഷണ വിമാനം സര്‍വീസുകള്‍ നടത്തും.


കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് ഒന്ന് മുതല്‍ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികള്‍ കൊച്ചിയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.


എമിറേറ്റ്‌സ് (ദുബായ്-14), എയര്‍ ഇന്ത്യ (ജിദ്ദ/ റിയാദ്-12), സൗദി എയര്‍ലൈന്‍സ് (ജിദ്ദ/ ദമാം/ റിയാദ്-16) എന്നിങ്ങനെയാണ് കൊച്ചിയില്‍ നിന്നുള്ള അധിക സര്‍വീസുകള്‍. ഈ മൂന്ന് എയര്‍ലൈനുകളും ചേര്‍ന്ന് മൊത്തം 196 സര്‍വീസുകളാവും ഈ കാലയളവില്‍ കൊച്ചിയില്‍ നിന്ന് അധിക സര്‍വീസുകള്‍ നടത്തുക.












from kerala news edited

via IFTTT