Story Dated: Saturday, March 28, 2015 03:14
നാദാപുരം: മേഖലയില്‍ പോലീസ് നടത്തിയ തെരച്ചലില്‍ വീണ്ടും ബോംബുകളും സ്‌റ്റീല്‍ കണ്ടെയിനറുകളും കണ്ടെടുത്തു.കഴിഞ്ഞ ദിവസം ബോംബ് നിര്‍മാണ വസ്‌തുക്കള്‍ ലഭിച്ച അത്യോറക്കുന്നില്‍ നിന്ന്‌് 36 സ്‌റ്റീല്‍ കണ്ടെയ്‌നറുംകളും ചെക്യാട് നിന്ന് ആറ് സ്‌റ്റീല്‍ ബോംബുകളും കണ്ടെത്തി. കല്ലാച്ചി പയന്തോങ്ങില്‍ അത്യോറ വാട്ടര്‍ ടാങ്ക് പരിസരത്ത് കശുമാവിന്‍ തോട്ടത്തില്‍ പ്ലാസ്‌റ്റിക് കവറിലാക്കി സുക്ഷിച്ച നിലയിലായിരുന്നു27 സ്‌റ്റീല്‍ കണ്ടെയ്‌നറുകള്‍.
കഴിഞ്ഞ ദിവസം ഇതിനടുത്ത് പോലീസ് നടത്തിയ തെരച്ചലില്‍ ഒരു സ്‌റ്റീല്‍ കണ്ടെയിനറും വെടി മരുന്ന് പുരണ്ട രണ്ട് കയ്യുറ,പശ. പഞ്ഞി ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. ഇവിടെ ബോംബുകള്‍ നിര്‍മിച്ച് കടത്തിയ സൂചനകളും ലഭിച്ചിരുന്നു. .ഇന്നലെ രാവിലെ ഏഴോടെയാണ് നാദാപുരം മേഖലയില്‍ റെയ്‌ഡ് ആരംഭിച്ചത്.അത്യോറകുന്നില്‍ നിന്ന് ബോംബുകള്‍ നിര്‍മിച്ച് പുറത്തേക്ക് കടത്തിയെന്ന അനുമാനത്തെ തുടര്‍ന്നാണ് വ്യാപക തെരച്ചില്‍ നടത്തിയത്.
വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെക്യാട് പുളിയാവ് റോഡില്‍ മാമുണ്ടേരിക്ക് സമീപം ഉറവ്‌കണ്ടി പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ആറ് സ്‌റ്റീല്‍ ബോംബുകളും ഒമ്പത് കണ്ടെയ്‌നറുകളും കണ്ടെത്തിയത്.വടകരക്കാരന്റവിട കുന്നുമ്മല്‍ പറമ്പില്‍ ഇടവഴിയില്‍ കയ്യാലയോട് ചേര്‍ന്ന് കുഴിച്ചിട്ട നിലയിലായിരുന്നു.പറമ്പില്‍ തേങ്ങ ഇടാന്‍ വന്നവരാണ് ബോംബുകള്‍ കണ്ടത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ വളയം എസ്.ഐ ശംഭുനാഥും സംഘവും ബോംബകള്‍ കസ്‌റ്റഡിയിലെടുത്തു.തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് വിജനമായ പറമ്പില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് സ്‌റ്റീല്‍ കണ്ടെയ്‌നറുകളും കണ്ടെടുത്തു. പ്ലാസ്‌റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.ഇതിനിടയില്‍ വെടിമരുന്ന് മിശ്രിതം കലര്‍ന്ന ചിരട്ടകളും ലഭിച്ചു.ഇവിടെ ബോംബുകള്‍ നിര്‍മിച്ചതായി സൂചന ലഭിച്ചു.നിര്‍മാണത്തിന് ശേഷം ഉപേക്ഷിച്ചെതെന്ന് കരുതുന്ന വസ്‌തുക്കള്‍ തീവച്ച് നശിപ്പിച്ച നിലയിലാണ്.വെടിമരുന്ന് മിശ്രിതം സൂക്ഷിച്ചതെന്ന് കരുതുന്ന പ്ലാസ്‌റ്റിക് കുപ്പികളും ബോംബില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ സജ്‌ജമാക്കിയ മെര്‍ക്കുറി ട്യൂബ് ചെറിയ കഷ്‌ണങ്ങളാക്കി സൂക്ഷിച്ച ഒരു കിലോയിലധികം ഗ്ലാസ് ചില്ലുകളും പോലീസ് കണ്ടെത്തി.റെയ്‌ഡില്‍ നാദാപുരം അഡീഷണല്‍ എസ്.ഐ എം.പി രവി ,ബോംബ് സ്‌ക്വാഡ് അംഗങ്ങളായ എം.എം ഭാസ്‌കരന്‍,എസ്.ഷിജിത്ത്,ഡോഗ് സ്‌ക്വാഡും ഐ.ആര്‍.ബി സേനാംഗങ്ങളും പങ്കെടുത്തു.
from kerala news edited
via IFTTT







