121

Powered By Blogger

Saturday, 28 March 2015

മിസോറാം ഗവര്‍ണര്‍ അസീസ്‌ ഖുറേഷിയെ പുറത്താക്കി









Story Dated: Saturday, March 28, 2015 06:18



mangalam malayalam online newspaper

ഐസ്‌വാള്‍: മിസോറാം ഗവര്‍ണര്‍ അസീസ്‌ ഖുറേഷിയെ പുറത്താക്കി. സ്‌ഥാനം രാജിവയ്‌ക്കണമെന്ന്‌ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും രാജിവയ്‌ക്കാന്‍ തയ്യറാകാതിരുന്ന ഖുറേഷി സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ശനിയാഴ്‌ച ഖുറേഷിയെ പുറത്താക്കിക്കൊണ്ട്‌ രാഷ്‌ട്രപതി ഭവന്‍ ഉത്തരവ്‌ പുറത്തിറക്കുകയായിരുന്നു. ഖുറേഷിയെ പുറത്താക്കിയ ഒഴിവില്‍ പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ്‌ ത്രിപാഠിക്ക്‌ മിസോറാമിന്റെ അധിക ചുമതല നല്‍കി. 2017 വരെ കാലാവധി അവശേഷിക്കെയാണ്‌ ഖുറേഷിയെ പുറത്താക്കിയത്‌.


എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മിസോറാം ഗവര്‍ണറായിരുന്ന കമല ബെനിവാളിനെയും പുറത്താക്കിയിരുന്നു. മിസോറാമിലേക്ക്‌ സ്‌ഥലം മാറ്റിയതിനെ തുടര്‍ന്ന്‌ മഹാരാഷ്‌ട്ര ഗവര്‍ണറായിരുന്ന കെ. ശങ്കരനാരായണനും രാജി നല്‍കിയിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്‌ അടക്കം യു.പി.എ നിയമിച്ച ഗവര്‍ണര്‍മാരെ പുറത്താക്കിയിരുന്നു. എന്നാല്‍ കേന്ദ്രം നിരന്തരം ആവശ്യപ്പെട്ടിട്ടും സ്‌ഥാനം രാജിവയ്‌ക്കാന്‍ കൂട്ടാക്കാതിരുന്ന ഖുറേഷി കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.


ഷീല ദീക്ഷിത്‌, ശങ്കരനാരായണന്‍ എന്നിവര്‍ക്ക്‌ പുറമെ യു.പി.എ നിയമിച്ച പശ്‌ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന എം.കെ നാരായണന്‍, നാഗാലാന്‍ഡ്‌ ഗവര്‍ണറായിരുന്ന അശ്വിനി കുമാര്‍, യു.പി ഗവര്‍ണറായിരുന്ന ബി.എല്‍ ജോഷി, ഛത്തീസ്‌ഗഡ്‌ ഗവര്‍ണറായിരുന്ന ശേഖര്‍ ദത്ത്‌, ഗോവ ഗവര്‍ണറായിരുന്ന ബി.വി വാഞ്ചൂ എന്നിവര്‍ക്കും സ്‌ഥാനം നഷ്‌ടപ്പെട്ടിരുന്നു.










from kerala news edited

via IFTTT