121

Powered By Blogger

Wednesday, 30 December 2020

അംബാനിയും ജാക് മായുമല്ല; ഏഷ്യയിലെ ഏറ്റവും ധനികനായി പുതുമുഖം

മുകേഷ് അംബാനിയെ മറികടന്ന് ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാൻഷാൻ ഏഷ്യയില ഏറ്റവും ധനികനായ വ്യക്തിയായി. ബ്ലൂബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഷോങിന്റെ ആസ്തി ഈവർഷം 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറായി. ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്. ചൈനയ്ക്കു പുറത്ത് അത്രയൊന്നും അറിയപ്പെടാത്ത ഷോങ് ആദ്യം മാധ്യമപ്രവർത്തകനായിരുന്നു. പിന്നീട് കൂൺ കൃഷി പരീക്ഷിച്ചു. ആരോഗ്യ പരിരക്ഷ മേഖലയിലും തൊഴിൽ ചെയ്തു. അതിനു ശേഷമാണ് കുപ്പിവെള്ള വ്യവസായത്തിൽ പണം മുടക്കി കോടീശ്വരനായത്. ഷോങിനു തൊട്ടുപിന്നിലുള്ള മുകേഷ് അംബാനിക്കും സമാനമായ കഥയാണ് പറയാനുള്ളത്. ഒരു വർഷം കൊണ്ടാണ് അംബാനി ലോക കോടീശ്വര പട്ടികയിൽ മികച്ച സ്ഥാനം നേടിയത്. മുകേഷിന്റെ ആസ്തി 76.9 ബില്യൺ ഡോളറാണ്. ചൈനയിലെതന്നെ കോളിൻ ഹുവാങ് 63.1 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തും ടെൻസെന്റിന്റെ പോണി മാ 56 ബില്യൺ ഡോളർ ആസ്തിയുമായി നാലാം സ്ഥാനത്തുമുണ്ട്. നേരത്തെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ആലിബാബയുടെ ജാക് മാ 51.2 ബില്യൺ ഡോളർ ആസ്തിയുമായി ആറാം സ്ഥാനത്തെയ്ക്ക് തള്ളപ്പെട്ടു. ചൈന സർക്കാർ ജാക്ക് മായ്ക്കും അദ്ദേഹത്തിന്റെ ആലിബാബയ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ആസ്തിയിൽ വൻഇടിവുണ്ടായത്.

from money rss https://bit.ly/3pyJcAr
via IFTTT