121

Powered By Blogger

Wednesday, 30 September 2020

2000ത്തിലേറെ ഓഫറുകളുമായി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 'ഫെസ്റ്റീവ് ട്രീറ്റ്‌സ്‌'

ഉത്സവകാലത്തോടനുബന്ധിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക് ഓൺലൈൻ-ഓഫ് ലൈൻ വ്യാപരമേഖലകളിൽ 2000ത്തിലധികം ഓഫറുകൾ പ്രഖ്യാപിച്ചു. ആയിരത്തിലധികം വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടാകും കാഷ് ബാക്ക് ഉൾപ്പടെയുള്ള ഓഫറുകൾ ലഭ്യമാക്കുകയെന്ന് ബാങ്കിന്റെ മാനേജിങ് ഡയറ്ക്ടർ ആദിത്യ പുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാഹന വായ്പ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ എന്നിവയ്ക്ക് പ്രൊസസിങ് ഫീസിനത്തിൽ 50ശതമാനം ഇളവുനൽകും. ഫെസ്റ്റീവ് ട്രീറ്റ് എന്ന നാമകരണം നൽകിയിട്ടുള്ള ഓഫറുകളുടെ ഭാഗമായി ഇരുചക്രവാഹനങ്ങൾക്ക് പ്രൊസസിങ് ചാർജ് ഒഴിവാക്കിയിട്ടുമുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഓഫറുകൾ ലഭ്യമാകും. ഉത്സവ സീസൺ പ്രമാണിച്ച് വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കുപുറമെ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവ ബാങ്കിന്റെ ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ വിലക്കിഴിവ്, കാഷ്ബാക്ക്, അധിക റിവാഡ് പോയന്റുകൾ തുടങ്ങിയവ ലഭിക്കും. ഇതിനായി നിരവധി റീട്ടെയിൽ ബ്രാൻഡുകളുമായി ബാങ്ക് ധാരണയിലെത്തിയതായിട്ടുണ്ട്. 2000ലധികം ഓഫറുകൾ ലഭ്യമാക്കുന്നതിന് പ്രാദേശിക തലത്തിൽ വലവ്യഞ്ജനക്കടകളുമായും ധാരണയിലെത്തിയിട്ടുണ്ട്. പുതിയ ഉപഭോക്തൃ ഉത്പന്ന മേഖല ഉയർന്നുവരുന്ന സാഹചര്യം വിലയിരുത്തിയാണ് ബാങ്ക് ഇതിന് തയ്യാറെടുത്തിട്ടുള്ളതെന്ന് ഡിജിറ്റൽ ബാങ്കിങ്, കൺസ്യൂമർ ഫിനാൻസ് വിഭാഗം തലവൻ പരാഗ് റാവു പറഞ്ഞു. ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് 7,000 രൂപവരെയാണ് കാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 22.5ശതമാനംവരെ കാഷ് ബാക്ക് നൽകാൻ വ്യാപാരികൾക്ക് കഴിയും. അധികചെലവില്ലാതെതന്നെ പ്രമുഖ ബ്രാൻഡുകളായ സാംസങ്, എൽജി, സോണി, ഗോദ്റേജ്, പാനസോണിക് എന്നിവയുടെ ഉത്പന്നങ്ങൾ പ്രതിമാസ തിരിച്ചടവിൽ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനുമുമ്പുള്ള കാലത്തേക്കാൾ വ്യാപാര സാധ്യത വരുംകാലത്ത് വിപണിയിലുണ്ടാകുമെന്നാണ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായ ആദിത്യ പുരിയുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ചില വ്യവസായങ്ങളുടെ തിരിച്ചുവരവിന് കൂടുതൽ സമയമെടുത്തേക്കാം. അതേസമയം, അതിവേഗ വളർച്ചയുള്ള ഉപഭോക്തൃ ഉത്പന്നം(എഫ്എംസിജി), സ്റ്റീൽ, ഓട്ടോ തുടങ്ങിയ മേഖലകളിൽ വളർച്ച പ്രകടമായിതുടങ്ങിയതായും അദ്ദേഹം വിലയിരുത്തി. HDFC Banks Festive Treats with over 2000 offers

from money rss https://bit.ly/3ifrRZ6
via IFTTT