121

Powered By Blogger

Friday, 25 September 2020

20,000 കോടിയുടെ നികുതി ബാധ്യത: ഇന്ത്യക്കെതിരെ വോഡാഫോണിന്‌ അനുകൂലവിധി

ന്യൂഡൽഹി: സർക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയിൽ നൽകിയ നകുതി തർക്കകേസിൽ വോഡാഫോണിന് അനുകൂലവധി. 20,000 കോടിരൂപയുടെ നികുതി ബാധ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് കോടതി തീർപ്പാക്കിയത്. വോഡാഫോൺ കമ്പനിക്കുമേൽ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതർലാൻഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധിച്ചു. വോഡാഫോണിൽനിന്ന് കുടിശ്ശിക ഈടാക്കരുതെന്നും നിയമനടപടികൾക്കായുള്ള ചെലവിനത്തിൽ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി(5.47 മില്യൺ ഡോളർ) ഇന്ത്യ നൽകണമെന്നും വിധിച്ചിട്ടുണ്ട്. 2007ൽ ഹച്ചിസണിൽനിന്ന് ഇന്ത്യയിലെ ടെലികോം ആസ്തി വോഡാഫോൺ ഏറ്റെടുത്തതാണ് നികുതി തർക്കത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാൻ ബാധ്യതയുണ്ടെന്ന് അന്ന് സർക്കാർ കമ്പനിയെ അറിയിച്ചിരുന്നു. 11 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കലാണ് വോഡാഫോൺ അന്ന് നടത്തിയത്. രണ്ടാം യുപിഎ സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട് 11,000 കോടി രൂപ നികുതി അടയ്ക്കണമെന്ന് വോഡാഫോണിനോട് ആവശ്യപ്പെട്ടത്. ആദായ നികുതി നിയമപ്രകാരം ഉറവിടത്തിൽ(ടിഡിഎസ്)നിന്ന് നികുതി ഈടാക്കി അടയ്ക്കാൻ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സർക്കാർ കമ്പനിയെ അറിയിച്ചത്. പിഴയും പലിശയുമുൾപ്പടെയാണ് ഈതുക 20,000 കോടിയായി ഉയർന്നത്. Rs 20,000 cr retro tax case: Vodafone wins arbitration against India

from money rss https://bit.ly/3cwj0kw
via IFTTT

Related Posts:

  • പത്തുവർഷത്തിനിടയിലെ മൂല്യമേറിയ ഐപിഒ: 16,600 കോടി സമാഹരിക്കാൻ പേടിഎംപത്തുവർഷത്തിനിടെ ഏറ്റവും വലിയ ഐപിഒയുമായി പേടിഎം എത്തുന്നു. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് സ്ഥാപനം വിപണിയിൽനിന്ന് 16,600 കോടി(2.23 ബില്യൺ ഡോളർ)സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലായ് 12ലെ പ്രത്യേക പൊതുയോഗം കഴിഞ്ഞയുടന… Read More
  • പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാംകൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേ… Read More
  • രൂപം മാറിയെത്തുന്നു, മണിചെയിൻ തട്ടിപ്പ്തൃശ്ശൂർ: ചെറിയ മുതൽമുടക്കിന് വൻ വരുമാനം വാഗ്ദാനം ചെയ്യുന്ന മണിചെയിൻ തട്ടിപ്പ് രൂപംമാറ്റി തിരിച്ചെത്തിത്തുടങ്ങി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പ്രചാരണം. ഒാൺലൈൻ ഹെൽപ്പിങ് പ്ലാറ്റ്ഫോം എന്ന േപരിലാണ് മണിചെയിൻ പ്രത്യക്ഷപ്പെട്ട… Read More
  • പഴയ നാണയങ്ങളുടെ പേരിൽ തട്ടിപ്പ്‌: മുന്നറിയിപ്പുമായി പോലീസ്തൃശ്ശൂർ: പഴയ നാണയങ്ങൾക്കും കറൻസികൾക്കും ലക്ഷങ്ങൾ മൂല്യമുണ്ടെന്ന് പ്രചാരണംനടത്തി ഒട്ടേറെ പേരെ ചതിയിൽപ്പെടുത്തുന്ന സംഘം സജീവം. അത്തരം തട്ടിപ്പിൽ ജനങ്ങൾ പെട്ടുപോകാതിരിക്കാൻ ജാഗ്രതാ നിർദേശവുമായി ട്വിറ്ററും ഫെയ്സ്ബുക്കും ഉപയോഗിച്ച… Read More
  • ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽകൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും 'അക്ഷയതൃതീയ' വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങി സ്വർണ വ്യാപാരികൾ. മേയ് 14-നാണ് അക്ഷയതൃതീയ. ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണ… Read More