121

Powered By Blogger

Friday, 25 September 2020

ഉത്സവസീസണ്‍ മുന്നില്‍കണ്ട് കേന്ദ്രം മൂന്നാമതൊരു ഉത്തേജന പാക്കേജുകൂടി പ്രഖ്യാപിച്ചേക്കും

വിപണിയിൽ ആവശ്യകത വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടും കേന്ദ്ര സർക്കാർ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കും. ഏപ്രിൽ-ജൂൺ പാദത്തിൽ എക്കാലത്തെയും തളർച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. മുമ്പ് പ്രഖ്യാപിച്ച രണ്ടു പാക്കേജുകളു(പിഎം ഗരീബ് കല്യാൺ യോജന, ആത്മനിർഭർ ഭാരത്)മായി താരതമ്യപ്പെടുത്തുമ്പോൾ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികൾക്കാകും മുൻഗണന നൽകുക. 35,000 കോടിയുടെ നഗര തൊഴിൽ പദ്ധതിയും അടിസ്ഥാന സൗകര്യവികസനമേഖലയിൽ 25-ഓളം വൻകിട പദ്ധതികളും പാക്കേജിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ, കാർഷിക വികസന പദ്ധതികൾ, സൗജന്യ ഭക്ഷണ വിതരണം, പണകൈമാറ്റം എന്നിവയും പദ്ധിതയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ മൂന്നാംവാരം മുതലാണ് ഉത്സവസീസൺ. ദസറ, ഗുർഗ പൂജയുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഉത്സവകാലം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി പ്രഖ്യാപനമുണ്ടായേക്കും. വാഹനം, കൺസ്യൂമർ അപ്ലയൻസസ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് അതുകൊണ്ടുതന്നെ ഒക്ടോബർ-ഡിസംബർ പാദം നിർണായകമാണ്. അടിസ്ഥാന സൗകര്യമേഖലയിൽ വൻവികസനത്തിന് സാധ്യതയുള്ള ദേശീയ ഇൻഫ്രസ്ട്രെക്ചർ പൈപ്പ്ലൈൻഉൾപ്പടെയുള്ളവ സർക്കാരിന്റെ പരിഗണനയിലുണ്ട്. പദ്ധതിവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തൽ.ഈവർഷംതന്നെ പണംവിപണിയിലെത്തിക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് പ്രാമുഖ്യംനൽകുക. കുറഞ്ഞ സമയപരിധിക്കുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും. കോവിഡ് വാക്സിൻ വിപണിയിലെത്തുമ്പോഴെയ്ക്കും ഒരുഉത്തേജന പാക്കേജുകൂടി പ്രഖ്യാപിക്കുന്നത് സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ സഹായിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടകൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ നേരത്തെ പറഞ്ഞിരുന്നു. Government set to announce fiscal stimulus package ahead of festive season

from money rss https://bit.ly/3j5X2qY
via IFTTT