Story Dated: Saturday, April 4, 2015 11:20
കൊച്ചി: ദുഃഖവെള്ളിയാഴ്ച ജഡ്ജിമാരുടെ യോഗം വിളിച്ച ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജസ്റ്റീസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രി നംരേന്ദ്ര മോഡിക്ക് കത്തെഴുതി. ജഡ്ജിമാര്‍ക്കായി ശനിയാഴ്ച മോഡി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു. മതപരമായ പ്രത്യേകതകളുള്ള അവധിദിനങ്ങളില്‍ സുപ്രധാന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഉചിതമല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ ഒന്നിനാണ് ജസ്റ്റീസ് കുര്യന്‍ ജോസഫ് മോഡിക്ക് കത്തയച്ചത്.
ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ നടപടി സ്വീകരിക്കണം. മതപരമായ പ്രത്യേകതകള്‍ പരിഗണിച്ചില്ലെങ്കിലും ദീപവാലി, ഹോളി, ദസ്സറ, ഈദ്, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷവേളകള്‍ സവിശേഷ ദിനങ്ങളാണ്. ദീപവാലി, ഹോളി, ദസ്സറ, ഈദ്, ബക്രീദ് തുടങ്ങിയ പരിപാവനവും സവിശേഷവുമായ ദിവസങ്ങളില്‍ സുപ്രധാന പരിപാടികള്‍ നിശ്ചയിക്കാത്ത താങ്കളുടെ നടപടിയെ അനുമോദിക്കുന്നു. മതത്തിന്റെയും വര്‍ഗീയ അപസ്വരത്തിന്റെയും പേരില്‍ പല വിദേശനാടുകളിലും മറ്റു മതവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സുരക്ഷിത സ്വര്‍ഗമൊരുക്കിയ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും രാജ്യത്തിന്റെ മതേതര ചരിത്രം ഓര്‍പ്പിച്ചുകൊണ്ട് മോഡിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിജ്ഞാന്‍ ഭവനില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജഡ്ജിമാരുടെ സമ്മേളനം ഞായറാഴ്ചയാണ് സമാപിക്കുന്നത്. അന്നേ ദിവസം സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോഡി ജഡ്ജിമാര്‍ക്ക് വിരുന്നും ഒരുക്കുന്നുണ്ട്.
from kerala news edited
via IFTTT