121

Powered By Blogger

Friday, 3 April 2015

മണല്‍ വാരാന്‍ നിരോധനം; എതിര്‍പ്പുമായി തൊഴിലാളികള്‍











Story Dated: Friday, April 3, 2015 02:34


മൂവാറ്റുപുഴ: ജില്ലയിലെ നദികളില്‍ നിന്നും നാളെ മുതല്‍ മണല്‍ വാരാന്‍ നിരോധിച്ചുകൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ആറുമാസം മുടങ്ങിക്കിടന്ന മണല്‍വാരല്‍ രണ്ടുമാസം മുമ്പാണ്‌ പുന:രാരംഭിച്ചത്‌. മൂവാറ്റുപുഴയാറിലെ പരിസ്‌ഥിതി ആഘാതപഠനം പൂര്‍ത്തീകരിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ്‌ മണല്‍ വാരല്‍ നിരോധിക്കുന്നത്‌ കടുത്ത അനീതിയാണെന്നാണ്‌ തൊഴിലാളികളുടെ നിലപാട്‌.


പരിസ്‌ഥിതി ആഘാതപഠനം പൂര്‍ത്തീകരിച്ച ശേഷം ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സ്‌റ്റഡി പരിശോധിച്ച ശേഷം മാത്രമേ മണല്‍വാരല്‍ പുന:രാരംഭിക്കുകയുള്ളൂ എന്നാണ്‌ ജില്ലാ ഭരണകൂടത്തിന്റെ നിലപാട്‌. ഇത്‌ തൊഴിലാളികളോടും സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന്‌ ഇവര്‍ ആരോപിക്കുന്നു. ഇത്തരം തീരുമാനം കൊണ്ട്‌ മണല്‍ മാഫിയ തഴച്ചു വളരുന്നതിനും അനധികൃത മണല്‍വാരല്‍ വ്യാപകമാകുന്നതിനും ഇടവരുമെന്നും ഇവര്‍ പറഞ്ഞു. നിരോധനം നിലവിലുണ്ടായിരുന്ന കാലയളവില്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയോ പഠനം നടത്തുകയോ ചെയ്യാതെ തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന നടപടിയില്‍ നിന്ന്‌ പിന്മാറണമെന്ന്‌ ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി പി.പി. എല്‍ദോസ്‌ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT