വിദ്യാര്‍ഥിനി വെടിയേറ്റുമരിച്ച സംഭവം: രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
Posted on: 04 Apr 2015
ബെംഗളൂരു: കാഡുഗോഡി പ്രഗതി സ്‌കൂള്‍ ആന്‍ഡ് പി.യു. കോളേജ് ഹോസ്റ്റലില്‍ പ്രീ യൂണിവേഴ്‌സിറ്റി കോളേജ്് വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ചു. പ്രതിയായ കോളേജ് അറ്റന്‍ഡര്‍ മഹേഷിന് കടുത്ത ശിക്ഷ നല്‍കണമെന്ന്്്്്്്്്് മുഖ്യന്ത്രിയോട് അഭ്യര്‍ഥിച്ചു. മഹേഷിനെ ഏപ്രില്‍ 10 വരെ പോലീസ് റിമാന്‍ഡു ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് തുമകൂരു സ്വദേശി രമേഷിന്റെയും ലക്ഷ്മിയുടെയും മകള്‍ ഗൗതമി (18) കോളേജ്് ഹോസ്റ്റല്‍ മുറിയില്‍ കോളേജ്്്്്്് അറ്റന്‍ഡര്‍ മഹേഷിന്റെ (40) വെടിയേറ്റ് മരിച്ചത്. വെടിയേറ്റ ഗൗതമിയുടെ സഹപാഠി സിരിഷ നഗരത്തിലെ മണിപ്പാല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. മുഖത്ത് വെടിയേറ്റ പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്കുശേഷം സുഖംപ്രാപിച്ചുവരികയാണ്. മകളുടെ മുഖത്തിന്റെ പഴയ രൂപം തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍ . സിരിഷയുടെ ചികിത്സാച്ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന കുടുംബക്ഷേമ വകുപ്പ് മന്ത്രി ഉമാശ്രീ ആസ്പത്രിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.
സംഭവത്തിനുപിന്നിലുളള കാരണങ്ങളെക്കുറിച്ച്്് പല അഭ്യൂഹങ്ങളുണ്ടെങ്കിലുും യഥാര്‍ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. രണ്ടുവര്‍ഷത്തിലധികമായി അറ്റന്‍ഡറായി ജോലി ചെയ്യുന്ന മഹേഷ് കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളുമായി നല്ല സൗഹൃദത്തിലായിരുന്നു. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചതിനാല്‍ കുട്ടികള്‍ രക്ഷിതാക്കളുമായും മറ്റും ബന്ധപ്പെട്ടിരുന്നത് ഇയാളുടെ ഫോണ്‍ വഴിയായിരുന്നു.
പ്രണയം നിരസിച്ചതിലുള്ള പ്രതികാരമായാണ് ഗൗതമിയെ വെടിവെച്ചതെന്ന് മഹേഷ് മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താവായി ചമഞ്ഞുനടന്നിരുന്ന ഇയാള്‍ ഗൗതമിയെ പ്രണയിച്ചിരുന്നതായി പോലീസിനോട് പറഞ്ഞു. ഇതിനെക്കുറിച്ച് പെണ്‍കുട്ടി പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞതും ഇയാളെ വിലക്കിയതും കൊലപാതകത്തിന് പ്രേരണയായതായി ഇയാള്‍ പറയുന്നു
ഗൗതമിയുടെനേരേ വെടിയുതിര്‍ത്തശേഷം തൊട്ടടുത്ത മുറിയുടെ വാതില്‍ തുറന്ന് ഇയാള്‍ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റുകയായിരുന്നു. തുടര്‍ന്നാണ് സിരിഷയ്ക്കുനേരേ വെടിയുതിര്‍ത്തത്.
കേസന്വേഷണം വഴിതെറ്റിക്കുന്നതിനായി ഇയാള്‍ പരസ്പരവിരുദ്ധ കാര്യങ്ങള്‍ പറയുന്നതായും പോലീസ് ആരോപിക്കുന്നു.
ഇയാള്‍ കൈവശം വെച്ചിരുന്ന ഇന്ത്യന്‍ നിര്‍മിത തോക്ക് എവിടെനിന്ന് ലഭിച്ചതാണെന്ന ചോദ്യത്തിന് കെ.ആര്‍. പുരം റെയില്‍വേസ്റ്റേഷനില്‍വെച്ച് ഒരാളുടെ പക്കല്‍നിന്ന് 2,500 രൂപ കൊടുത്ത് വാങ്ങിയതാണെന്നാണ് പോലീസിനോട് പറഞ്ഞത് . ഇത് വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുപുറമേ ആയുധം കൈവശംവെച്ചതിനും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്്്്്്.
കോളേജില്‍ വേണ്ടത്ര സുരക്ഷാനടപടികള്‍ നടപ്പാക്കിയില്ലെന്ന ആരോപണത്തെത്തുടര്‍ന്ന്്്്് അറസ്റ്റിലായിരുന്ന കോളേജ് ട്രസ്റ്റ് ഡയറക്ടര്‍ കെ.എം. സോം, പ്രിന്‍സിപ്പല്‍ എസ്. പ്രശാന്ത് എന്നിവര്‍ക്ക് വ്യാഴാഴ്ച ജാമ്യം ലഭിച്ചിരുന്നു.
from kerala news edited
via IFTTT