അല്‍ബസ്മ പ്രമേഹക്യാമ്പില്‍ സാന്ത്വനമേകാന്‍ കേരളസമാജം
Posted on: 04 Apr 2015
റാസല്‍ഖൈമ: റാക് മെഡിക്കല്‍ ഡിസ്ട്രിക് ഹെല്‍ത്ത് എജ്യുക്കേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍വിഭാഗം സംഘടിപ്പിക്കുന്ന കൗമാരക്കാര്‍ക്കുള്ള പ്രമേഹക്യാമ്പിലെ കുട്ടികള്‍ക്ക് സാന്ത്വനംപകരാന്‍ റാസല്‍ഖൈമയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ റാക് കേരളസമാജം പ്രവര്‍ത്തകരും കുട്ടികളുമെത്തി.
മാര്‍ച്ച് 29-ന് റാക് കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ഉദ്ഘാടനംചെയ്യപ്പെട്ട ക്യാമ്പ് റാക് ഭരണാധികാരിയും യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവുമായ ശൈഖ് സൗഉദ്ബിന്‍സഖര്‍ അല്‍ഖാസ്മിയുടെ രക്ഷാ കര്‍ത്തൃത്വത്തില്‍ റാക് ആരോഗ്യ മന്ത്രാലയമാണ്‌സംഘടിപ്പിച്ചിട്ടുള്ളത്. 12-രാജ്യങ്ങളില്‍നിന്നായി 16 വയസ്സിനുതാഴെയുള്ള 200-ല്‍പരം കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ അവര്‍ക്കൊപ്പം സൗഹൃദംപങ്കിടാനും, റാക് അക്കേഷ്യ ഹോട്ടലില്‍നടക്കുന്നക്യാമ്പ് ഏപ്രില്‍നാലിന് സമാപിക്കും.
സര്‍ക്കാര്‍മന്ത്രാലയങ്ങളുടെയുംഅര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സംയുക്തസഹകരണത്തോടെയാണ്ക്യാമ്പ്‌നടക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം, മാര്‍ഗനിര്‍ദേശങ്ങള്‍, ബോധവത്കരണ ക്ലാസ്സുകള്‍ എന്നിവയും ഈകൗമാര പ്രമേഹസമ്മേളനത്തിന്റെ ഭാഗമായിനടക്കുന്നുണ്ട്. ഇന്ത്യ, പാക്കിസ്താന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, സൗദി, ജോര്‍ദാന്‍, സുഡാന്‍, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളില്‍നിന്നുള്ളകുട്ടികളാണ് ക്യാമ്പില്‍പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത്.
from kerala news edited
via IFTTT