121

Powered By Blogger

Friday, 3 April 2015

ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു








ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു


Posted on: 04 Apr 2015


മസ്‌കറ്റ്: ഒമാനിലെ ക്രിസ്തീയ ദേവാലയങ്ങളിലും ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ചില ദേവാലയങ്ങളില്‍ രാവിലെ എട്ടിന് ആരംഭിച്ച ശുശ്രൂഷകള്‍ വൈകിട്ട് നാലുമണിയോടെയാണ് അവസാനിച്ചത്. പ്രാര്‍ഥനകള്‍, പ്രദിക്ഷണം, കുരിശിന്റെ വഴി, സ്ലീബാ വന്ദനവ്, സ്ലീബാ ആഘോഷം തുടങ്ങിയ ശുശ്രൂഷകളാണ് നടന്നത്. കൂടാതെ ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കഞ്ഞിനേര്‍ച്ചയും നടത്തി.

മസ്‌കറ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, സെന്റ്. മേരീസ് യാക്കോബായ ഇടവകയില്‍ ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ പീലക്‌സിനോസ് ഒമാന്‍ മാര്‍ത്തോമ്മാ ഇടവകയില്‍ സഭയുടെ കുന്നംകുളം, മലബാര്‍ ഭദ്രാസനാധിപന്‍ ഗ്രിഗോറിയോസ് മാര്‍ സ്‌തെഫാനൊസ്, മലങ്കര സിറിയന്‍ ക്‌നാനായ ഇടവകയില്‍ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഗാലാ, സോഹാര്‍, സലാലാ എന്നിവിടങ്ങളിലെ ദേവാലയങ്ങളിലും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ ശനിയാഴ്ച ഈസ്റ്ററിന്റെ പ്രത്യേക ശുശ്രൂഷകളും നടക്കും.












from kerala news edited

via IFTTT