Story Dated: Friday, April 3, 2015 03:22
കാസര്‍ഗോഡ്: വീട്ടില്‍ അതിക്രമിച്ചു കയറി വേലക്കാരിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്‌ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം അയ്യപ്പ ഭക്‌തരെ കൊള്ളയടിച്ച വിരുതന്‍ അറസ്‌റ്റില്‍. ബേജകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുണ്ടാം കുഴി ചേടിക്കുണ്ടിലെ റഫീക്ക് (32) ആണ് പിടിയിലായത്. 2003 ആഗസ്‌ത് 14 ന് രാത്രി 10.30 തിന് കുണ്ടാം കുഴിയിലെ വി. കെ. മാധവന്‍ നായരുടെ ത്രിവേണി ഹൗസില്‍ അതിക്രമിച്ചു കയറി വേലക്കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തശേഷം കെട്ടിയിട്ട് അലമാര കുത്തിത്തുറന്ന് പതിനാറേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 30,000 രൂപയും കവര്‍ന്നകേസില്‍ പ്രതിയാണ് റഫീഖ്. മൂന്നു മാസത്തിന് ശേഷം ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. റിമാന്റില്‍ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ഈ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ രഹസ്യമായി ബേക്കലില്‍ എത്തിയ റഫീഖ് ബേക്കലിന് സമീപമുള്ള ഒരാളുടെ ടൂര്‍സ് ആന്റ് ട്രാവല്‍സില്‍ ഡ്രൈവറായി. ഏതാനും ദിവസത്തിന് ശേഷം അയ്യപ്പ ഭക്‌തരുമായി ശബരിമലയിലേക്ക് ട്രിപ്പ് പോയി റഫീഖ്. അവിടെവച്ച് അയ്യപ്പ ഭക്‌തരുടെ 20,000 രൂപയും ബസുടമയുടെ 37,000 രുപയും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ബസ് പൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞ് ചെന്നൈയിലേക്ക് കടന്നു. ചെന്നൈയില്‍ വച്ചാണ് പോലീസ് പിടികൂടിയത്.
from kerala news edited
via
IFTTT
Related Posts:
Warning: mysql_fetch_row(): supplied argument is not a valid MySQL result resource in /home/mathrubh/public_html/nri/php/banners.php on line 920Warning: mysql_free_result(): supplied argument is not a valid MySQL result r… Read More
ന്യൂജനറേഷനെ ഭയമില്ല മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തിര ആഞ്ഞ് വീശിയിട്ടും കരിയറില്‍ കാര്യമായ ഇളക്കം സംഭവിക്കാത്ത നടനാണ് ജയറാം.അന്നും ഇന്നും ജയറാം ചിത്രങ്ങള്‍ക്ക് പ്രമേയപരമായ വലിയമാറ്റവും സംഭവിച്ചിട്ടില്ല. മിനിമം ഗ്യാരണ്ടിയുള്ള ജനപ്രിയ നട… Read More
മസാജ് സ്പാകളില്‍ സ്ത്രീകളെ അനധികൃതമായി ജോലിക്ക് വെച്ചാല്‍ കര്‍ശന നടപടി മസാജ് സ്പാകളില്‍ സ്ത്രീകളെ അനധികൃതമായി ജോലിക്ക് വെച്ചാല്‍ കര്‍ശന നടപടിPosted on: 11 Dec 2014 രണ്ട് സ്ഥാപനങ്ങള്‍ക്ക് 30,000 ദിര്‍ഹം വീതം പിഴദുബായ്: മറ്റ് ജോലിക്ക് നിയോഗിച്ച സ്ത്രീകള്‍ പുരുഷന്മാര്‍ക്കുള്ള മസാജ് പാര്‍ലറുക… Read More
നോര്‍ക്ക്- റൂട്ട്‌സ് സാമ്പത്തിക സഹായം കൈമാറി നോര്‍ക്ക്- റൂട്ട്‌സ് സാമ്പത്തിക സഹായം കൈമാറിPosted on: 11 Dec 2014 82ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ദുരിതാശ്വാസ നിധിയായ സാന്ത്വനം പദ്ധതിയിലൂടെ കെ.എ. ജോസിന് അമ്പതിനായിരം രൂപ സാമ്പത്തികസഹായം അനുവദിച്ചു. ലോറി ഡ്രൈവറായി… Read More
Warning: mysql_fetch_row(): supplied argument is not a valid MySQL result resource in /home/mathrubh/public_html/nri/php/banners.php on line 920Warning: mysql_free_result(): supplied argument is not a valid MySQL result r… Read More