Story Dated: Friday, April 3, 2015 09:39

കാഞ്ഞാണി: എന്തിനും ഡ്യൂപ്ലിക്കേറ്റ് തെരയുന്ന ഇന്ത്യാക്കാരന്റെ മന:ശ്ശാസ്ത്രം ഇത്രയ്ക്കും തിരിച്ചറിഞ്ഞ ഒരു രാജ്യമുണ്ടാകില്ല. എന്തിനും ഏതിനും വിലക്കുറവ് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന ഇന്ത്യാക്കാരന് എല്ലാ വസ്തുക്കളുടേയും ഡ്യൂപ്ലിക്കേറ്റ് ഒരുക്കി നല്‍കുന്ന ചൈന മലയാളിയുടെ വിഷുക്കണിയിലേക്കും കൈ കടത്തുന്നു. നാട്ടില്‍ മരങ്ങളും പൂക്കളും ഇല്ലാതായതോടെ വ്യാജ കണിക്കൊന്നയുമായിട്ടാണ് ചൈനയുടെ വരവ്.
വിഷുവിന് കണിയൊരുക്കാന്‍ കൃത്രിമ പൂക്കളാണ് ചൈന കേരളത്തിന്റെ കമ്പോളത്തില്‍ ഇറക്കിയിട്ടുള്ളത്. പ്ലാസ്‌റ്റിക്കും കോട്ടണ്‍ തുണിയും ചേര്‍ത്ത് നിര്‍മിച്ച ചൈനീസ് കൊന്ന ഒരു തണ്ടിന് 30 രൂപയാണ് വില. യഥാര്‍ഥ പൂവിനേക്കാള്‍ കൂടിയ വിലയാണെങ്കിലും വിഷുവിനു മുമ്പേ കൊന്നകള്‍ പൂത്ത് പൂക്കള്‍ പൊഴിഞ്ഞുതീരാറായ സാഹചര്യത്തില്‍ ചൈനീസ് കൊന്നയായാലും മതിയെന്നായി മലയാളിക്ക്.
വിഷുക്കണിയില്‍ കണ്ണിന് ഇമ്പം പകരുന്ന കൊന്നപ്പൂവ് നിര്‍ണ്ണായക സ്ഥാനം അലങ്കരിക്കുന്നതിനാല്‍ കൃത്രിമ കൊന്നകള്‍ ആണെങ്കില്‍ പോലും വേണം എന്നതാണ് ചൈനീസ് വ്യാജന് വിപണിയില്‍ തുണയാകുന്നത്. ഇത്തവണ മിക്ക മലയാളി കുടുംബങ്ങളും കണിയൊരുക്കാന്‍ ഈ പൂവ് വ്യാപകമായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. കണിക്കൊന്നകള്‍ കാലംതെറ്റി പൂത്തതാണ് ചൈനക്കാരുടെ ബദലിന് തുണയായിരിക്കുന്നത്.
from kerala news edited
via
IFTTT
Related Posts:
ഹെഡ്പോസ്റ്റ് ഓഫീസില്‍ ജീവനക്കാര്‍ തമ്മിലടിച്ചു: രണ്ടുപേര്‍ക്ക് പരുക്ക് Story Dated: Thursday, February 26, 2015 02:17പത്തനംതിട്ട: ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ മൂപ്പിളമ തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ തമ്മിലടിച്ചു. രണ്ടു പേര്‍ക്ക് പരുക്ക്. ഇരുവരുടെയും പരാതിയില്‍ പോലീസ് കേസ് രജിസ… Read More
ഓബുഡ്സ്മാന് സിറ്റിംഗ്: 40 പരാതികള്‍ തീര്‍പ്പാക്കി Story Dated: Thursday, February 26, 2015 03:15പാലക്കാട്: ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഓബുഡ്സ്മാന് എം.എല്‍. ജോസഫ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഓംബുഡ്സ് മാന്‍ സിറ്റിംഗില… Read More
ഇറാഖിലെ അസീറിയന്‍ പൈതൃക സമ്പത്തുകള്‍ ഐഎസ് തകര്‍ത്തു Story Dated: Friday, February 27, 2015 07:50ബാഗ്ദാദ്: കഴിഞ്ഞ ദിവസം മൊസൂളിലെ ലൈബ്രറി അഗ്നിക്കിരയാക്കിയതിന് പിന്നാലെ അസീറിയന്‍ കാലത്തേതെന്ന് കരുതുന്ന ഇറാഖിലെ പൈതൃകസമ്പത്ത് ഐഎസ് തീവ്രവാദികള്‍ തകര്‍ക്കുന്നതിന്റെ വീഡിയേ… Read More
അട്ടപ്പാടി മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. Story Dated: Thursday, February 26, 2015 03:15അഗളി: അട്ടപ്പാടി മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. കുന്നന്ചാളഭാഗത്ത് വനം വകുപ്പിന്റെ കീഴിലുള്ള ഒരു മലയുടെ നാലു വശവും കത്തിയമര്‍ന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ… Read More
മണപ്പുള്ളിക്കാവ് വേല: നഗരത്തില്‍ ഇന്ന് ഗതാഗതക്രമീകരണം Story Dated: Thursday, February 26, 2015 03:15പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു.തൃശൂരില്‍ നിന്ന… Read More