121

Powered By Blogger

Friday, 3 April 2015

ഇരട്ടക്കൊല: ചുവന്ന ബൈക്കുകാരന്‍ സംശയിക്കപ്പെട്ടയാളല്ലെന്ന്‌ ക്രൈംബ്രാഞ്ച്‌











Story Dated: Friday, April 3, 2015 02:34


കോതമംഗലം: നിനി, ഷോജി വധക്കേസുകളില്‍ സംശയിച്ചിരുന്ന ചുവന്ന ബൈക്കില്‍ സഞ്ചരിക്കുന്ന വ്യക്‌തിക്ക്‌ ഇവയുമായി ബന്ധമില്ലെന്ന്‌ തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്‌ഥനായ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. ബിജു കെ. സ്‌റ്റീഫന്റെ തന്ത്രപരമായ ഇടപെടലിലൂടെ മാധ്യമങ്ങള്‍ ചുവന്ന ബൈക്കുകാരനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെ ഇയാള്‍ അന്വേഷണ സംഘത്തിനുമുമ്പില്‍ എത്തുകയായിരുന്നു.


ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരപരാധിയാണെന്ന്‌ ബോധ്യപ്പെട്ടതായി ക്രൈംബ്രാഞ്ച്‌ പറയുന്നു. മോഷണ ലക്ഷ്യത്തോടെ നടത്തിയ ഷോജി വധവും മറ്റൊരു ലക്ഷ്യത്തോടെ നടത്തിയ നിനി വധവും തമ്മില്‍ ബന്ധമില്ലെന്നത്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. നിനി കേസില്‍ സംശയിക്കുന്നയാളെ ബ്രെയിന്‍ മാപ്പിംഗ്‌ ടെസ്‌റ്റിന്‌ വിധേയനാക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌. ഗള്‍ഫില്‍ പത്തു വര്‍ഷം മുമ്പ്‌ കാണാതായ യുവതിയെക്കുറിച്ചുള്ള അന്വേഷണവും ബിജു കെ. സ്‌റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷിക്കുന്നത്‌. ഈ കേസില്‍ ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ മറ്റ്‌ രണ്ടു കേസുകളിലും ക്രൈംബ്രാഞ്ചിന്‌ കാലതാമസം നേരിട്ടിട്ടുണ്ട്‌.










from kerala news edited

via IFTTT