121

Powered By Blogger

Sunday, 4 July 2021

സെൻസെക്‌സിൽ 228 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800നരികെ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800 നിലവാരത്തിലെത്തി. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 52,712ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 15,791ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ, പ്രത്യേകിച്ച് ഏഷ്യൻ വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ഓട്ടോ, റിയാൽറ്റി ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. ഇന്ത്യ പെസ്റ്റിസൈഡ്സ് ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യും.

from money rss https://bit.ly/3qKqOGD
via IFTTT

Related Posts:

  • ഓട്ടോ എൽ.പി.ജി. വില ലിറ്ററിന് ഏഴരരൂപ കൂടിതൃശ്ശൂർ: വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽ.പി.ജി.യുടെ വിലയിൽ വൻ കുതിപ്പ്. ഫെബ്രുവരിയിൽ ലിറ്ററിന് ഏഴരരൂപയോളമാണ് വർധനയുണ്ടായത്. ജനുവരി അവസാനം തിരുവനന്തപുരത്ത് ലിറ്ററിന് 43.80 ആയിരുന്നത് ഇപ്പോൾ 51.23 ആയി. അടുത്തകാലത്തുണ്ടായ ഏറ്റവും വല… Read More
  • എംഎസ്എംഇകള്‍ക്കായുള്ള ആക്‌സിസ് ബാങ്കിന്റെ 'ഇവോള്‍വ്' ആറാം പതിപ്പിന് തുടക്കമായികൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി (എംഎസ്എംഇ) സംഘടിപ്പിക്കുന്ന വാർഷിക വിജ്ഞാന പങ്കാളിത്ത സെമിനാറായ ഇവോൾവ്ന്റെ ആറാമത് പതിപ്പിന് തുടക്കമായി. കേന്ദ്ര സർക്ക… Read More
  • ഓഹരി വിപണിയിലെ അസ്ഥിരത ഡിസംബറിലും തുടരുംകൂടിയതോതിലുള്ള ഭക്ഷ്യവിലക്കയറ്റവും നിരക്കിളവിന്റെ ആനുകൂല്യം ലഭ്യമാകുതിലെ വേഗക്കുറവും, കരുതൽ നടപടി എന്നനിലയ്ക്ക് റിസർവ് ബാങ്ക് കൈക്കൊണ്ട ഇടക്കാല വിരാമവും കാരണം ഓഹരി വിപണി അൽപം ഏകീകരിക്കപ്പെട്ടിട്ടുണ്ട്. 2019 ജനുവരി മുതൽ അഞ്ചു … Read More
  • നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില ഉടനെ കൂടിയേക്കുംമുംബൈ: നിത്യോപയോഗ സാധനങ്ങളുടെ വില വൈകാതെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതോടെ വിലകൂട്ടാതെ നിർവൃത്തിയില്ലാത്തഅവസ്ഥയാണെന്നാണ്കമ്പനികൾ പറയുന്നത്. അതേസമയം, വിലവർധിപ്പിച്ചാൽ ആവശ്യകതകുറയുമോയെന്ന … Read More
  • രാകേഷ് ജുൻജുൻവാലയുടെ പേരിൽ ‘സെബി’ അന്വേഷണംമുംബൈ:ആപ്ടെക് ലിമിറ്റഡുമായി ബന്ധപ്പെട്ട് ഇൻസൈഡർ ട്രേഡിങ് ആരോപണത്തിന്റെപേരിൽ ഓഹരിനിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും പേരിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അന്വേഷണം. രാകേഷ് ജുൻജുൻവാലയു… Read More