121

Powered By Blogger

Monday, 30 March 2015

അഴിമതിയെ എതിര്‍ക്കുന്നതിന്‌ മടികാട്ടേണ്ട കാര്യമില്ല: യൂത്ത്‌ കോണ്‍ഗ്രസ്‌











Story Dated: Monday, March 30, 2015 01:50


കൊല്ലം: അഴിമതിയെ എതിര്‍ക്കുന്നതിന്‌ മടികാട്ടേണ്ട കാര്യമില്ല. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്‌ ആര്‌ സ്വീകരിച്ചാലും അതിനോട്‌ യോജിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസിനാവില്ലായെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കൊല്ലം അസംബ്ലി പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.


അഴിമതി കാട്ടിയവര്‍ ആരുതന്നെയായാലും രാജിവച്ച്‌ അന്വേഷണം നേരിടണമെന്നുതന്നെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്‌. പി.സി. ജോര്‍ജിനെപ്പോലെയുള്ള കേരള രാഷ്‌ട്രീയത്തിലെ കള്ളനാണയങ്ങളെ ചുമക്കേണ്ട ബാധ്യത യു.ഡി.എഫിന്‌ ഇല്ലന്നും പ്രമേയം കുറ്റപ്പെടുത്തി. യുവജനങ്ങളെ കൂടുതല്‍ രാഷ്‌ട്രീയബോധമുള്ളവരാക്കി ഭാവി ഭാരതത്തിന്റെ രാഷ്‌ട്രീയ മുഖ്യധാരയിലേക്ക്‌ ആകര്‍ഷിക്കാനുള്ള ആര്‍ജ്‌ജവം കാട്ടിയാല്‍ മാത്രമെ ജനകീയ ജനാധിപത്യത്തിന്‌ നിലനില്‍പ്പുള്ളൂയെന്ന്‌ സമ്മേളനം ചൂണ്ടിക്കാട്ടി.


വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്‌ പുനഃസംഘടനയിലും യുവതലമുറയ്‌ക്ക് അന്‍പത്‌ ശതമാനമെങ്കിലും അവസരം ഉറപ്പാക്കണമെന്ന്‌ സംഘടനാ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്‌ കോണ്‍ഗ്രസ്‌ പ്രസ്‌ഥാനത്തിന്‌ പുത്തന്‍ ഉണര്‍വേകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

പ്രതിനിധി സമ്മേളനം ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ സൂരജ്‌ രവി ഉദ്‌ഘാടനം ചെയ്‌തു. യൂത്ത്‌ കോണ്‍ഗ്രസ്‌ കൊല്ലം അസംബ്ലി പ്രസിഡന്റ്‌ അഡ്വ. വിഷ്‌ണു സുനില്‍ പന്തളം അധ്യക്ഷത വഹിച്ചു.


ഡി. ഗീതാകൃഷ്‌ണന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ബി.എസ്‌. അനൂപ്‌, പാര്‍ലമെന്റ്‌ ജനറല്‍ സെക്രട്ടറിമാരായ ഷാബു കന്റോണ്‍മെന്റ്‌, ആര്‍.എസ്‌. അബിന്‍, ടി.പി. ദീപുലാല്‍, കെ.എസ്‌.യു. സംസ്‌ഥാന ജനറല്‍സെക്രട്ടറി മംഗലത്ത്‌ വിനു, എ.ഡി. രമേശ്‌, ഒ.ബി. രാജേഷ്‌, എം.എസ്‌. സിദ്ദിഖ്‌, അജു ചിന്നക്കട, ഷെമീര്‍ ചാത്തിനാംകുളം, രാഹുല്‍ വിജയന്‍, വെട്ടുവിള നൗഷാദ്‌, ഷെഹീര്‍ പള്ളിത്തോട്ടം, പി.ടി. ഡിറ്റു, ഉളിയക്കോവില്‍ ഉല്ലാസ്‌, നൗഷര്‍, ഷാഫി, അലി, രഞ്‌ജിത്ത്‌ കലിംഗുമുഖം, വൈശാഖ്‌ കടപ്പാക്കട തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT