Story Dated: Monday, March 30, 2015 01:51
നെടുമങ്ങാട്: എലിവിഷം ഉള്ളില്‍ചെന്ന് നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പോലീസ് കസ്‌റ്റഡിയില്‍. നെടുമങ്ങാട് വാളിക്കോട് പേരുമല പുളിഞ്ചിയില്‍ വീട്ടില്‍ മുഹമ്മദ് സഫീല ദമ്പതികളുടെ മകള്‍ ആഫിയയാണ് എലിവിഷം ഉള്ളില്‍ച്ചെന്ന് ശനിയാഴ്‌ച പുലര്‍ച്ചെ മരിച്ചത്. നാലുവയസുകാരന്‍ മകന്‍ അന്‍വര്‍ ഗുരുതരാവസ്‌ഥയില്‍ എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. തറയില്‍ വീണുകിടന്ന എലിവിഷം ബിസ്‌ക്കറ്റ് അന്‍വര്‍ കഴിച്ചശേഷം ആഫിയയ്‌ക്ക് നല്‍കിയെന്നാണ് സഫീല പറഞ്ഞിരുന്നത്.
നെടുമങ്ങാട് എസ്.ഐ. അജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സഫീല പറഞ്ഞത് കളവാണെന്നു കണ്ടെത്തിയത്. സഫീല എലിവിഷം കഴിച്ചശേഷം മക്കള്‍ക്ക് നല്‍കുകയായിരുന്നുവെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം സഫീലയെ കസ്‌റ്റഡിയിലെടുത്ത് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 72 മണിക്കൂറിനുശേഷം സഫീലയുടെ വൈദ്യ പരിശോധന കിട്ടിയിട്ടേ അറസ്‌റ്റുണ്ടാവുകയുള്ളൂവെന്നു പോലീസ് അറിയിച്ചു. സഫീലയ്‌ക്ക് മാനസികാസ്വാസ്‌ഥ്യമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
from kerala news edited
via IFTTT