Story Dated: Monday, March 30, 2015 08:10
ബംഗളൂരു: കൊല്ലം കടപ്പാക്കട സ്വദേശിയെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായതായി പരാതി. നബീല്‍ നഹാസില്‍ നഹാസ് പാഷ-സീനത്ത് ദമ്പതികളുടെ മകന്‍ നബീല്‍ നഹാസിനെ(24)യാണ് ബംഗളൂരു മഹാദേവപുരം പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായത്.
ദുബായില്‍ ജോലി നോക്കിയിരുന്ന നബീല്‍ ഫെബ്രുവരിയാണ് നാട്ടില്‍ തിരികെയെത്തിയത്. തുടര്‍ന്ന് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനായി 24ന് രാവിലെ കൊല്ലത്തുനിന്നും ബംഗളൂരുവിലെത്തി. തുടര്‍ന്ന് ഓട്ടേയില്‍ കയറിയ നബീല്‍ പരസ്‌പര വിരുദ്ധമായി സംസാരിക്കുന്നു എന്നാരോപിച്ച് ഡ്രൈവര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഡ്രൈവര്‍ മഹാദേവപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ച നബീല്‍ ഏകദേശം ആറ് മണിക്കൂറോളം സ്‌റ്റേഷനിലുണ്ടായിരുന്നു. തുടര്‍ന്ന് ഉച്ച ഭക്ഷണം കഴിക്കുന്നതിന് പുറത്തുപോയ നബീല്‍ തിരികെ എത്തിയില്ലെന്ന് പോലീസ് ഉദ്യോഗസ്‌ഥര്‍ പറയുന്നു. ഇയാളുടെ പേഴ്‌സും ബാഗും എ.റ്റി.എം കാര്‍ഡും ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധനയ്‌ക്കായി നബീലില്‍ നിന്നും വാങ്ങിയിരുന്നു.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് ദുബായിലായിരുന്ന നബീലിന്റെ മാതാപിതാക്കള്‍ നാട്ടിലെത്തി. തുടര്‍ന്ന് ബംഗളൂരുവിലെത്തി ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. പോലീസ് ഉദ്യോഗസ്‌ഥരില്‍ നിന്നും തൃപ്‌തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് നബീലിന്റെ കുടുംബം മഹാദേവപുരം പോലീസിലും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
from kerala news edited
via IFTTT