Story Dated: Monday, March 30, 2015 01:50
നാദാപുരം: എടച്ചേരി പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം തുടങ്ങി. വൈദ്യുതി പോസ്റ്റുകളില്‍ മെഴുക് തിരി കത്തിച്ചു വെച്ച് റീത്ത് വെച്ചായിരുന്നു തുടക്കം. നിലവാരം കുറഞ്ഞ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനാലാണു കത്താതായതെന്നാണ് ആക്ഷേപം. മാസം 30,000 രൂപ കെ.എസ്.ഇ.ബിക്ക് നല്‍കുന്നുണ്ട്. പഞ്ചായത്തിന്റെ അനാസ്ഥയാണിതിനു കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. മണ്ഡലം പ്രസിഡന്റ്് കെ.നിജേഷ് ഉദ്ഘാടനം ചെയ്തു. മജീദ് തലായി, കെ.പി.വിപിന്‍, അജ്നാസ്, കെ.കെ.ഷിനോജ് പ്രസംഗിച്ചു.
from kerala news edited
via IFTTT