121

Powered By Blogger

Monday, 30 March 2015

ശുകപുരം സാഗ്നികം അതിരാത്രം പതിനൊന്നാം ദിനത്തിലേക്ക്‌











Story Dated: Monday, March 30, 2015 01:50


എടപ്പാള്‍ :ശുകപുരം സാഗ്നികം അതിരാത്രം പത്താം ദിനമായ ഇന്നലെ പുലര്‍ച്ചെ രണ്ട്‌ മണിയോടെ യജ്‌ഞശാലയില്‍ ക്രിയകള്‍ ആരംഭിച്ചു. അതിരാത്രത്തിലെ പ്രധാന ചടങ്ങായ സൂത്യം കാലത്ത്‌ ആറുമണിക്ക്‌ ആരംഭിച്ചു. അഗ്നി, ഉഷസ്‌, അശ്വനീദേവന്‍മാര്‍ എന്നിവരെ സ്‌തുതിക്കുന്ന ഹോതന്റെ ഋഗ്വേദ സ്‌തുതിക്ക്‌ ശേഷം ഉപാംശു ഹോമം എന്നറിയപ്പെടുന്ന പ്രഥമ സോമാഹുതിയും ഉദയശേഷം അന്തര്യാമ ഹോമമെന്നറിയപ്പെടുന്ന രണ്ടാമത്തെ സോമാഹുതിയും നടന്നു.


തുടര്‍ന്ന്‌ സുത്യ ദിവസം നടത്തേണ്ട വിവിധ സോമാഹുതികള്‍ക്കാവശ്യമായ സോമരസം അധ്വര്യു ,പ്രതിപ്രസ്‌ഥാതന്‍, നേഷ്‌ടന്‍, യജമാനന്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ ഇടിച്ച്‌ പിഴിഞ്ഞ്‌ സോമരസം സൂക്ഷിക്കാനായി ഉന്നേതന്‍ എന്ന ഋത്വിക്കിനെ ഏല്‍പ്പിക്കുന്നു. തുടര്‍ന്ന്‌ സുത്യം ആരംഭിച്ചു. ഇതുമുതല്‍ യജ്‌ഞപുച്‌ഛം വരെയുള്ള ക്രിയാഭാഗത്തെ മൂന്നായി വിഭജിക്കാം പ്രാതസ്സവനം, മാധ്യന്ദിനസവനം, തൃതീയസവനം എന്നിങ്ങനെ ഓരോ സവനങ്ങളിലും വിവിധ സോമാഹുതികളും സോമസ്‌തുതികളും ഋഗ്വേദ ശസ്‌ത്രങ്ങളും അതിനനുസരിച്ചുള്ള സോമാഹുതികളും ഹുതശിഷ്‌ട ഭക്ഷണവുമുണ്ടായിരിക്കും.


പ്രാതസ്സവനം ഇന്നലെ കാലത്ത്‌ ആറ്‌ മണിക്ക്‌ തന്നെ ആരംഭിച്ചു.സവനാഹുതിക്ക്‌ ശേഷം ഉദ്‌ഗാദാക്കളുടെ ആദ്യത്തെ പവമാനസ്‌തുതിയാണ്‌ നടന്നത്‌.വേദിക്ക്‌ പുറത്ത്‌ വെച്ച്‌ ചെയ്ുയന്നതുകൊണ്ട്‌ ബഹിഷ്‌പവമാനസ്‌തുതി എന്ന്‌ പറയുന്നു. പ്രാതസ്സവനത്തിന്‌ ശേഷം മാധ്യന്ദിന സവനമാരംഭിച്ചു. സവനാഹുതി,സദഃപ്രവേശം, പവമാനസ്‌തുതി, ധീഷ്‌ണ്യ വ്യാഘാരണം ദധിഘര്‍മ്മം, ഇഡാഹ്വാനം, സവനമുഖ ഭക്ഷണം തുടങ്ങിയവയ്‌ക്ക് ശേഷം ഋത്വിക്കുകള്‍ക്ക്‌ ദക്ഷിണ നല്‍കുന്ന ദാക്ഷിണായനിയും വൈദികരെ ആദരിക്കുന്ന ചടങ്ങും നടന്നു.










from kerala news edited

via IFTTT