121

Powered By Blogger

Monday, 30 March 2015

ചര്‍ച്ച് സ്ട്രീറ്റ് സ്‌ഫോടനക്കേസ് എന്‍.ഐ.എ. അന്വേഷിച്ചേക്കും








ചര്‍ച്ച് സ്ട്രീറ്റ് സ്‌ഫോടനക്കേസ് എന്‍.ഐ.എ. അന്വേഷിച്ചേക്കും


Posted on: 31 Mar 2015


ബെംഗളൂരു: നഗരത്തിലെ ചര്‍ച്ച് സ്ട്രീറ്റ് സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം എന്‍.ഐ.എ.യെ ഏല്പിച്ചേക്കും.

സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.

എം.ജി. റോഡിനടുത്ത് ചര്‍ച്ച് സ്ട്രീറ്റില്‍ കഴിഞ്ഞ ഡിസംബര്‍ 28-ന് രാത്രിയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു സ്ത്രീ മരിക്കുകയുണ്ടായി.

ഇതേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലമായി ഭട്കല്‍ പ്രദേശത്തുനിന്ന് പോലീസ് ഏതാനും യുവാക്കളെ പിടികൂടുകയും ആയുധങ്ങള്‍ കണ്ടെടുത്തെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയില്‍ നടന്ന സമാനമായ സ്‌ഫോടനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായിട്ടില്ല.











from kerala news edited

via IFTTT