മികച്ച നേട്ടം: സെന്‍സെക്‌സ് 517 പോയന്റ് കുതിച്ചു
മുംബൈ: രണ്ടാഴ്ച തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്‌സ് സൂചിക 517.22 പോയന്റ് നേട്ടത്തില്‍ 27975.86ലും നിഫ്റ്റി സൂചിക 150.90 പോയന്റ് നേട്ടത്തില്‍ 8492.30ലുമാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക്, എഫ്എംസിജി, മൂലധന സാമഗ്രി, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
ഐഡിയ സെല്ലുലാര്‍, അള്‍ട്ര ടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയവ മികച്ച നേട്ടത്തിലും ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, കെയിന്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
from kerala news edited
via IFTTT