121

Powered By Blogger

Monday, 30 March 2015

ഹജ്‌: ഹാജിമാര്‍ സ്വന്തം ചെലവില്‍ നെടുമ്പാശേരിയിലെത്തണം; ഹജ്‌കമ്മിറ്റിയും തീര്‍ഥാടകരും ഏറെ ബുദ്ധിമുട്ടും











Story Dated: Monday, March 30, 2015 01:50


മലപ്പുറം: സംസ്‌ഥാന ഹജ്‌കമ്മിറ്റിക്കു കീഴിലുള്ള തീര്‍ഥാടനം നെടുമ്പാശേരി വിമാനത്തവളത്തിലേക്കുമാറ്റിയതോടെ ഈവര്‍ഷം രാത്രി സര്‍വീസിനും സാധ്യത. അതോടൊപ്പം തീര്‍ഥാടകര്‍ സ്വന്തംചെലവില്‍ നെടുമ്പാശേരി താല്‍ക്കാലിക ഹജ്‌ഹൗസില്‍ എത്തിക്കാനാണു ഹജ്‌കമ്മിറ്റിയുടെ നീക്കം. തീര്‍ഥാടകരില്‍ 70 വയസ്സിനു മുകളിലുള്ള 1300 ല്‍അധികം യാത്രക്കാരും ജനറല്‍ യാത്രക്കാരില്‍ 80 ശതമാനവും മലബാറില്‍നിന്നുള്ളവരായതിനാല്‍ ഇതുതീര്‍ഥാടകര്‍ക്കും യാത്രയാക്കുന്നവര്‍ക്കും ഏറെ പ്രയാസവും സാമ്പത്തികചെലവും ഉണ്ടാക്കും.


കരിപ്പൂര്‍ വഴിയുള്ള ഹജ്‌സര്‍വീസുകള്‍ പകല്‍സമയങ്ങളിലായിരുന്നുവെങ്കില്‍ നെടുമ്പാശേരിവഴിയുള്ള ഹജ്‌വിമാനങ്ങള്‍ രാത്രിയിലും പുലര്‍ച്ചെയും സര്‍വീസ്‌ നടത്തേണ്ട അവസ്‌ഥയുണ്ടാകുമെന്നു ഹജ്‌ കമ്മിറ്റി ചെയര്‍മാന്‍കോട്ടുമല ബാപ്പുമുസ്ല്യാര്‍ മംഗളത്തോട്‌ പറഞ്ഞു. തീര്‍ഥാടകരെ ആദ്യംകരിപ്പൂര്‍ ഹജ്‌ ഹൗസില്‍ എത്തിക്കുകയും പിന്നീട്‌ ഹജ്‌കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ബസില്‍ നെടുമ്പാശേരിയിലേക്കു കൊണ്ടുപോകാനും ഹജ്‌കമ്മിറ്റിയുടെ ആലോചനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഇതുഉപേക്ഷിക്കുകയായിരുന്നു. 14വര്‍ഷമായി കരിപ്പൂര്‍വിമാനത്തവളം വഴി നടക്കുന്ന ഹജ്‌ സര്‍വീസുകളെ കുറിച്ചും യാത്രക്കാരെ കൊണ്ടുപോകുന്നസമയവും എല്ലാം ഹജ്‌കമ്മിറ്റിക്കും വളണ്ടിയര്‍മാര്‍ക്കും കൃത്യമായി അറിയാമെങ്കിലും നെടുമ്പാശേരിയിലേക്കുള്ളമാറ്റം തീര്‍ഥാടകരേയും ഹജ്‌കമ്മിറ്റിയേയും ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്‌.


കരിപ്പൂര്‍ഹജ്‌ ഹൗസില്‍നിന്നും പത്തുമിനുട്ട്‌യാത്രചെയ്‌താല്‍ കരിപ്പൂര്‍വിമാനത്തവളത്തിലെത്തും. എന്നാല്‍ നെടുമ്പാശേരിയില്‍ ഒരുക്കുന്ന താല്‍ക്കാലിക സംവിധാനവും സര്‍വീസിനെ കുറിച്ചുള്ള

അവ്യക്‌തതയും നീക്കാനായി സംസ്‌ഥാന ഹജ്‌കമ്മിറ്റിചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്ല്യാര്‍ അടുത്ത ദിവസം നെടുമ്പാശേരി എയര്‍പോര്‍ട്ട്‌ അധികൃതരുമായി കൂടിക്കാഴ്‌ച്ച നടത്തും. സൗദിഎയര്‍ലൈന്‍സ്‌ തന്നെയാണു ഇപ്രാവശ്യവും ഹജ്‌കമ്മിറ്റി ആവശ്യപ്പെടുക. ആദ്യഘട്ടത്തില്‍ സംസ്‌ഥാനത്ത്‌ നിന്നും 5633 പേര്‍ക്കാണു ക്വാട്ട അനുവദിച്ചിട്ടുള്ളത്‌. ഇതില്‍ അഞ്ചാം വര്‍ഷക്കാരും 70 വയസിനു മുകളില്‍ പ്രായമുള്ളവരും സഹായികളുമായി 4930 പേര്‍ക്ക്‌ നറുക്കെടുപ്പില്ലാതെ നേരത്തെ അവസരം നല്‍കി. കേരളത്തില്‍ ഈ വര്‍ഷം 65165 അപേക്ഷകരാണുള്ളത്‌. 21 കുട്ടികളുമുണ്ട്‌.


അഞ്ചാം വര്‍ഷക്കാരായി 3062 പേരും 70 വയസിന്‌ മുകളില്‍ പ്രായമുള്ളവരുടെ എ വിഭാഗത്തില്‍ 1868 അപേക്ഷകരുമുണ്ട്‌. നാലാം വര്‍ഷക്കാരായി 10121 അപേക്ഷകരുണ്ടായിരുന്നു. ഇതില്‍ നിന്നാണ്‌ 703 പേര്‍ക്ക്‌ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്‌. ഏറ്റവുംകൂടുതല്‍ തീര്‍ഥാടകര്‍ കോഴിക്കോട്‌ ജില്ലയില്‍നിന്നാണ്‌. ഇവിടെനിന്നും രണ്ടായിരത്തിധികംപേരും മലപ്പുറത്തുനിന്നും രണ്ടായിരത്തിനടത്തും തീര്‍ഥാടകര്‍ക്ക്‌ അവസരംലഭിച്ചിട്ടുള്ള. മറ്റുള്ള ജില്ലകളില്‍നിന്നുള്ള യാത്രക്കാരെല്ലാം നാമമാത്രമാണ്‌. കരിപ്പൂരില്‍ റണ്‍വേയുടെ പുനര്‍നിര്‍മാണത്തിനായി റണ്‍വെ അടിച്ചിടുന്നതിന്റെ ഭാഗമായി വലിയവിമാനങ്ങള്‍ക്ക്‌ അനുമതി നല്‍കാത്തതും ചെറിയവിമാനങ്ങള്‍ സര്‍വീസ്‌ നടത്താന്‍ തെയ്ാറയാകാത്തതിനാലുമാണു ഹജ്‌ കമ്മിറ്റിയുടെ സര്‍വീസുകള്‍ ഈവര്‍ഷം നെടുമ്പാശേരിയിലേക്കുമാറ്റിയത്‌. കഴിഞ്ഞ മൂന്നുവര്‍ഷമായ സൗദിഎയര്‍ലൈന്‍സാണു ഹജ്‌സര്‍വീസുകള്‍ നടത്തുന്നത്‌. ഇവര്‍ക്കുചെറിയ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍വീസ്‌ നടത്താന്‍കഴിയില്ലെന്ന്‌ അറിയിക്കുകയായിരുന്നു.


തുടര്‍ന്നു എയര്‍ഇന്ത്യാഅധികൃതരുമായി ഹജ്‌കമ്മിറ്റി ബന്ധപ്പെട്ടെങ്കിലും ഇവരും കൈമലര്‍ത്തുകയായിരുന്നു. പിന്നീട്‌ മറ്റുചില വിമാനകമ്പനികള്‍ സര്‍വീസ്‌ നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇവയുടെ സര്‍വീസില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലാണു നെടുമ്പാശേരിയിലേക്കുമാറ്റാന്‍ തീരുമാനിച്ചത്‌. ചെറിയ വിമാനങ്ങള്‍ കരിപ്പൂര്‍വഴി സര്‍വീസ്‌ നടത്തണമെങ്കില്‍ 45 വിമാനങ്ങള്‍ സര്‍വീസ്‌ നടത്തേണ്ടിവരും ഇതും ഏറെ പ്രയാസം സൃഷ്‌ടിക്കുമെന്നും ഹജ്‌ കമ്മിറ്റി വ്യക്‌തമാക്കുന്നു. ഇന്ത്യയില്‍നിന്നടക്കമുള്ള ഹജ്‌യാത്ര ഓഗസ്‌റ്റ് 16മുതല്‍ ആരംഭിക്കുമെങ്കിലൃം കേരളത്തിലെ ആദ്യഹജ്‌ സര്‍വീസ്‌ സെപ്‌റ്റംബര്‍ രണ്ടിനായിരിക്കും.


വി.പി നിസാര്‍










from kerala news edited

via IFTTT