അമേരിക്കന്‍ പശ്ചാത്തലത്തില്‍ ശ്യാമപ്രസാദ് ഒരുക്കിയ ചിത്രമാണ് ഇവിടെ. സമീപകാലശ്യാമപ്രസാദ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു മര്‍ഡര്‍ മിസ്റ്ററിയാണ് ഈ സിനിമയില്‍ പറയുന്നത്. പൃഥ്വിരാജ്. നിവിന്‍ പോളി, അജുവര്‍ഗീസ്, ഭാവന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍
അമേരിക്കയിലെ പ്രശസ്തമായ കാസനോവ കേന്ദ്രമായ അറ്റ്‌ലാന്റയിലാണ് സിനിമയുടെ കഥ നടക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ അറ്റ്‌ലാന്റയിലെ കാസനോവയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. ഇതിന്റെ പിന്നാമ്പുറത്ത് കൊലപാതങ്ങളും പിടിച്ചുപറിയും സ്ഥിരംസംഭവങ്ങളാണ്. അറ്റ്‌ലാന്റായിലെ ഐ.ടി രംഗത്തെ മലയാളി പ്രഫഷണലുകള്‍ക്കിടയില്‍ നടക്കുന്ന ഒരു കൊലപാതക പരമ്പരയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
ആളുകളെ ഭീതിയിലാക്കുന്ന കൊലപാതകത്തിനു പിന്നില്‍ സാഡിസ്റ്റായ ഒരു കുറ്റവാളിയുടെ കരങ്ങളാണുള്ളതെന്ന വിലയിരുത്തലാണ് ഇന്ത്യന്‍ വംശജനായ ഒരു ഉദ്യോഗസ്ഥനെ ഈ കേസന്വേഷണത്തിനായി നിയോഗിക്കപ്പെടുന്നത്. അയാള്‍ സ്വീകരിക്കുന്ന നൂതനവും ശാസ്ത്രീയവുമായ അന്വേഷണമാണ് ഈ ക്രൈം ത്രില്ലറിലൂടെ അവതരിപ്പിക്കുന്നത്.
പൃഥ്വിരാജാണ് ഈ അന്വേഷണ ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് നടനായ വൈ.ജി. മഹേന്ദ്രനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അജയന്‍ വേണുഗോപാലാണ് ഈ ചിത്രത്തിന് സംഭാഷണം രചിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
ധര്‍മ്മിക് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് സജുകുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
from kerala news edited
via IFTTT