Story Dated: Monday, March 30, 2015 08:18
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി പൂര്‍ത്തിയാക്കി മടങ്ങിവരുന്നു. ബജറ്റ് സമ്മേളനത്തിന് മുമ്പ് അവധിയില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ഏപ്രില്‍ 19ന് ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് കര്‍ഷക റാലിയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കി. എന്‍.ഡി.എ സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയാണ് കോണ്‍ഗ്രസ് കര്‍ഷക റാലി സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കര്‍ഷക റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കളും പങ്കെടുക്കും. ഡല്‍ഹിലെ കര്‍ഷക റാലിക്ക് ശേഷം ബില്ലിലെ കര്‍ഷക വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സോണിയ സംസ്‌ഥാനങ്ങളിലും പ്രചരണം നടത്തും.
ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ സമവായ ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്‌കരി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചിരുന്നു. ഗഡ്‌കരിയുടെ ക്ഷണം നിരസിച്ച കോണ്‍ഗ്രസ് മറുപടിക്കത്തില്‍ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു. ബില്‍ കര്‍ഷകവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.
from kerala news edited
via IFTTT