121

Powered By Blogger

Monday, 30 March 2015

സാങ്കേതിക വിദ്യാഭ്യാസത്തിന്‌ എം.എല്‍.എയുടെ കൈത്താങ്ങ്‌











Story Dated: Monday, March 30, 2015 01:49


അമ്പലപ്പുഴ: മണ്ഡലത്തിലെ 14 വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്തുന്നതിന്‌ ജി. സുധാകരന്‍ എം.എല്‍.എയുടെ ആസ്‌തി വികസനഫണ്ടില്‍ നിന്ന്‌ 19 ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, പ്രിന്റര്‍ എന്നിവ വിതരണം ചെയ്‌തു. ഇതോടനുബന്ധിച്ച്‌ അമ്പലപ്പുഴ കെ.കെ കുഞ്ചുപിളള സ്‌മാരക എച്ച്‌.എസ്‌.എസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി എസ്‌. നാഥ്‌ അധ്യക്ഷത വഹിച്ചു. ജി. സുധാകരന്‍ എം.എല്‍.എ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ശശികുമാര്‍, അമ്പലപ്പുഴ എ.ഇ.ഒ കെ.പി കൃഷ്‌ണദാസ്‌, പി.എം. മാത്യു, പ്രിന്‍സിപ്പല്‍ ശ്യാമ സി. പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT