ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ ഇന്ത്യക്കാരന് ദുബായില്‍ തടവ്
Posted on: 31 Mar 2015
വാട്‌സ്ആപ്പിലൂടെയാണ് വിദ്യാര്‍ഥിക്ക് ഇയാള്‍ ചോദ്യക്കടലാസ് ചോര്‍ത്തി നല്‍കിയത്. ഇത് സ്വീകരിച്ച ഒമാനി വിദ്യാര്‍ഥിയെയും ആറുമാസത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഓരോ പേപ്പറിന് 500 ദിര്‍ഹം വീതം വാങ്ങി 15 പേപ്പറുകളായിരുന്നു ഫോട്ടോ എടുത്ത് 2014 ജൂണില്‍ ഇയാള്‍ നല്‍കിയത്.
സ്ഥാപനത്തിലെ ഐ.ടി. ജീവനക്കാരനായിരുന്ന ഇന്ത്യക്കാരന്‍ ഷാര്‍ജയിലെത്തിയാണ് വിദ്യാര്‍ഥിയില്‍ നിന്ന് പ്രതിഫലം വാങ്ങിയിരുന്നത്. യൂണിവേഴ്‌സിറ്റിയിലെ മീഡിയ വിഭാഗത്തിലെ പരീക്ഷപ്പേപ്പര്‍ ചോര്‍ന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഡീന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെങ്കിലും കോടതിയില്‍ കുറ്റം നിഷേധിച്ചു. തുടര്‍ന്ന് ഫൊറന്‍സിക് പരിശോധനയില്‍ കുറ്റം തെളിയുകയായിരുന്നു.
from kerala news edited
via IFTTT