Story Dated: Sunday, March 29, 2015 08:57
കെയ്‌റോ: യെമനില്‍ പോരാട്ടം ശക്‌തമാക്കാന്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. ഈജിപ്‌റ്റില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടിയിലാണ് തീരുമാനം. കരയുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും യെമന്‍ വിദേശകാര്യമന്ത്രി വ്യക്‌തമാക്കി. ഹൂതി പോരാളികള്‍ ഇറാന്റെ പിണിയാളുകളാണെന്ന് യെമന്‍ പ്രസിഡന്റ് അബ്‌ദുറബ് മന്‍സൂര്‍ ഹാദി ആരോപിച്ചു. ഉച്ചകോടിയില്‍ പങ്കെടുത്ത ഭൂരിപക്ഷം രാജ്യങ്ങളും യെമനിലെ സംഘര്‍ഷത്തിന് ഇറാനെ കുറ്റപ്പെടുത്തി.
ഷിയാ വിഭാഗമായ ഹൂതികളെ മുന്നില്‍ നിര്‍ത്തി യെമന്റെ നിയന്ത്രണം കൈയ്യടക്കാനാണ് ഇറാന്റെ നീക്കമെന്നും സുന്നി രാജ്യങ്ങള്‍ വിലയിരുത്തി. ഹൂതി വിമതര്‍ ആയുധം വച്ച് കീഴടങ്ങുന്നത് വരെ പോരാട്ടം തുടരണമെന്ന് പ്രസിഡന്റ ഹാദി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യെമനിലേക്ക് സംയുക്‌ത അറബ് സൈന്യത്തെ അയയ്‌ക്കണമെന്ന് ഈജിപ്‌റ്റ് പ്രസിഡന്റ് അബ്‌ദുള്‍ ഫത്താ അല്‍സിസി ആവശ്യപ്പെട്ടു.
അതേസമയം വിദേശ ശക്‌തികള്‍ക്ക് മുന്നില്‍ കീളടങ്ങില്ലെന്ന് ഹൂതികള്‍ പ്രതികരിച്ചു.
from kerala news edited
via IFTTT