Story Dated: Monday, February 23, 2015 12:52
തുറവൂര്‍: കാറും ബൈക്കും തമ്മിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. ദേശീയപാതയില്‍ തുറവൂരിന് വടക്ക് എന്‍.സി.സി കവലയ്‌ക്ക് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. കുത്തിയതോട് പാട്ടുകുളങ്ങരയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ജോര്‍ജ് -സാലി ദമ്പതികളുടെ ഇളയമകന്‍ ഷെബിനാ (18)ണ് പരുക്കേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കിലിടിച്ച കാര്‍ മീഡിയനിലെ ലൈറ്റ് പോസ്‌റ്ററും തകര്‍ത്ത് മറുവശത്താണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മീഡിയനിലെ പോസ്‌റ്റ് ഇളകിയൊടിഞ്ഞ് നുറുങ്ങുകയും ചെയ്‌തു. അപകടത്തില്‍പ്പെട്ട ബൈക്കും കാറും നിശേഷം തകര്‍ന്നു. കുത്തിയതോട് പോലീസ് സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കുത്തിയതോട്‌് പോലീസ് കേസെടുത്തു.
from kerala news edited
via IFTTT