ബജറ്റ് 2015: എല്‍ടിഎയ്ക്ക് വര്‍ഷംതോറും നികുതി ആനുകൂല്യം നല്‍കിയേക്കും
ന്യൂഡല്‍ഹി: ആഭ്യന്തര വിനോദ സാഞ്ചാരം പ്രത്സോഹിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദയാത്ര ആനുകൂല്യത്തിന് (എല്‍ടിഎ)വര്‍ഷംതോറും നികുതിയിളവ് നല്‍കിയേക്കും. അതിനുപുറമെ, ഹോട്ടല്‍ ബില്‍, മറ്റ് ചെലവുകള്‍ എന്നിവയും നികുതി ആനുകൂല്യത്തിന് പരിഗണിച്ചേക്കും.
നിലവില്‍ ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കലാണ് വിനോദയാത്ര ആനുകൂല്യത്തിന് നികുതിയിളവ് നല്‍കുന്നത്. എക്കണോമി ക്ലാസ് വിമാനയാത്ര, ഒന്നാം ക്ലാസ് തീവണ്ടിയാത്ര എന്നിവയാണ് നിലവില്‍ നികുതി ആനുകൂല്യത്തിന് പരിഗണിക്കുന്നത്.
ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കു്‌നനതിന് എല്ലാവര്‍ഷവും നികുതി ആനുകൂല്യം നല്‍കുന്നത് ഉചിതമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
from kerala news edited
via IFTTT