121

Powered By Blogger

Sunday, 22 February 2015

ഫ്‌ലിപ്കാര്‍ട്ട് നികുതിയടയ്ക്കണമെന്ന നോട്ടീസിലെ തുടര്‍ നടപടിക്ക് സ്റ്റേ







ഫ്‌ലിപ്കാര്‍ട്ട് നികുതിയടയ്ക്കണമെന്ന നോട്ടീസിലെ തുടര്‍ നടപടിക്ക് സ്റ്റേ


കൊച്ചി: ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ട് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് വാണിജ്യ നികുതി വകുപ്പ് നല്‍കിയ നോട്ടീസിലെ തുടര്‍ നടപടി ഹൈക്കോടതി താത്കാലികമായി തടഞ്ഞു. നോട്ടീസിനെതിരെ ഫ്‌ലിപ്കാര്‍ട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ പിന്നീട് വീണ്ടും പരിഗണിക്കും.

37.65 കോടിയും 9.49 കോടിയും രൂപ നികുതി ഇനത്തില്‍ അടയ്ക്കണമെന്നായിരുന്നു വാണിജ്യ നികുതി വകുപ്പ് ആവശ്യപ്പെട്ടത്. അത് നല്‍കാത്തതിനാല്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. എന്നാല്‍ മൂല്യവര്‍ധിത നികുതിയോ വില്പന നികുതിയോ അടയ്‌ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ വാദം. വില്പനക്കാര്‍ ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കുന്നത് സുഗമമാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവര്‍ വാദിക്കുന്നു.


വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വിപണിക്കുള്ള സേവനമാണ് കമ്പനിയുടെ പ്രവര്‍ത്തന മേഖല. അതിന് മൂല്യവര്‍ധിത നികുതി വ്യവസ്ഥയോ കേന്ദ്ര വില്പന നികുതിയോ ബാധകമല്ലെന്നും ഫ്‌ലിപ്കാര്‍ട്ട് ബോധിപ്പിച്ചു.











from kerala news edited

via IFTTT