121

Powered By Blogger

Sunday, 22 February 2015

ലോകകപ്പ്‌ ക്രിക്കറ്റ്‌ ആവേശമാക്കാന്‍ വരുന്നു ലോകകപ്പ്‌ കോയിനുകള്‍









Story Dated: Sunday, February 22, 2015 08:49



mangalam malayalam online newspaper

കൊല്‍ക്കത്ത: ലോകകപ്പ്‌ ക്രിക്കറ്റ്‌ മത്സരവും ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയവും ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍ ഇതിനകം ആഘോഷമാക്കിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ ഇത്തരം ആഘോഷങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്തു പകരാനായി ആസ്‌ട്രേലിയയുടെ കീഴില്‍ ഐ.സി.സി. വേള്‍ഡുകപ്പ്‌ കോയിനുകള്‍ തെരഞ്ഞെടുക്കപ്പെടുന്ന ആരാധകരെ തേടിയെത്തുകയാണ്‌.


കാഴ്‌ചയില്‍ ക്രിക്കറ്റ്‌ ബോളിന്‌ സമാനമായ നാണയം മറിച്ചിട്ടാല്‍ ഒരു ക്രിക്കറ്റ്‌ ഗ്രൗണ്ടായി മാറുന്ന കാഴ്‌ചയാണ്‌ ആരാധകരെ ശരിക്കും ഹരം കൊള്ളിക്കുന്നത്‌. കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച്‌ 29ന്‌ നടക്കുന്ന ലോകകപ്പിലെ ഫൈനല്‍ മത്സര വേദിയായ പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ നിങ്ങളുടെ കൈവെള്ളയില്‍ വെച്ചുതരുകയാണ്‌ സംഘാടകര്‍.


ഇതുവരെ 25 നാണയങ്ങളാണ്‌ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്‌. ഇവയില്‍ ഒരെണ്ണമൊഴികെ ബാക്കിയുള്ളവ ഞൊടിയിടയില്‍ വിറ്റു പോയതായി സംഘാടകര്‍ അറിയിച്ചു. ബാക്കിയുള്ള ഒരെണ്ണം മാതൃകയായി മാറ്റി വച്ചിരിക്കുകയാണ്‌ സംഘാടകര്‍. വെള്ളി ഉപയോഗിച്ച്‌ നിര്‍മിച്ചിരിക്കുന്ന ഈ നാണയത്തിന്‌ അഞ്ചു ഡോളറാണ്‌ പ്രാഥമിക വില. എന്നാല്‍ 13,000 രൂപയ്‌ക്ക് മുകളിലാണ്‌ കോയിനുകള്‍ ഇന്ത്യയില്‍ വിറ്റുപോയത്‌.


ഇവയ്‌ക്ക് സമാനമായി ന്യൂസിലാന്‍ഡും ലോകകപ്പ്‌ കോയിനുകള്‍ ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്‌. ക്രിക്കറ്റ്‌ ബോളിന്റെ ആകൃതിയിലുള്ള ഈ നാണയത്തില്‍ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആകെ 2,015 കോയിനുകള്‍ മാത്രമാണ്‌ ന്യൂസിലാന്‍ഡ്‌ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി പുറത്തിറക്കിയത്‌. അതുകൊണ്ടുതന്നെ ലോകകപ്പിനായി രാജ്യങ്ങള്‍ ഗ്രൗണ്ടില്‍ പൊരുതുമ്പോള്‍ ഈ നാണയങ്ങള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ ഗ്രൗണ്ടിന്‌ പുറത്ത്‌ പരസ്‌പരം പോരടിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.










from kerala news edited

via IFTTT