Story Dated: Sunday, February 22, 2015 02:44
മണ്ണാര്‍ക്കാട്: തൊഴിലുറപ്പ് തൊഴിലാളി പ്രവര്‍ത്തിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തെങ്കര ഗ്രാമ പഞ്ചായത്തിലെ ആനമൂളി വാര്‍ഡിലെ തൊഴിലാളിയായ കൂനന്‍മാര്‍ വീട്ടില്‍ പങ്കന്‍(75) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ ജോലി ചെയ്‌തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തെങ്കരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആസ്‌പത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: തങ്ക. മക്കള്‍: കോമളം, രവീന്ദ്രന്‍, സുരേന്ദ്രന്‍, പരേതയായ ശ്യാമള.
താലൂക്ക് ആശുപത്രിയലെത്തിച്ച മൃതദേഹം പോസ്‌റ്റ് മോര്‍ട്ടം ചെയ്യണമെന്ന് പോലീസിന്റെ ഭാഗത്തുനിന്ന് നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍, മരണത്തില്‍ ദുരൂഹതയില്ലാത്തതുകൊണ്ട് പോസ്‌റ്റ്മോര്‍ട്ടം ആവശ്യമില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തു. ഈ തര്‍ക്കത്തിനിടയില്‍ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വരാന്തയില്‍ കിടന്നു. പിന്നീട് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മരണവുമായി ബന്ധപ്പെട്ട് പരാതിയില്ലെന്ന് എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടുകൊടുത്തത്.
from kerala news edited
via IFTTT