Story Dated: Sunday, February 22, 2015 02:42
കട്ടപ്പന: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. കുന്തളംപാറ പുരയിടത്തില്‍ ജോണി (തങ്കച്ചന്‍)ന്റെ മകന്‍ ലിയോ(14)യാണ് മരിച്ചത്. കഴിഞ്ഞ 24 ന് ഉച്ചകഴിഞ്ഞ് മൂന്നോടെ കാഞ്ചിയാറിനു സമീപം പാലാക്കടയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ ലിയോ ചികിത്സയിലായിരുന്നു. സുഹൃത്തിന്റെ സ്‌കൂട്ടര്‍ തിരികെ നല്‍കാനായി മറ്റൊരു സുഹൃത്തായ ജാഫിറിനൊപ്പം പോകുമ്പോള്‍ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ലിയോ മരണമടഞ്ഞത്. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ലില്ലിക്കുട്ടിയാണ് മാതാവ്. സഹോദരങ്ങള്‍: ലീന(കമ്പിളികണ്ടം), ലിബിന്‍.
from kerala news edited
via IFTTT