Story Dated: Sunday, February 22, 2015 06:48
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കടുത്ത നിലപാടിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതൃസ്‌ഥാനം അദ്ദേഹം രാജിവച്ചേക്കുമെന്ന് സൂചന. വി.എസ് പാര്‍ട്ടി വിടുമെന്നും സൂചനയുണ്ട്. നാളെയോ മറ്റന്നാളോ അദ്ദേഹം രാജി നല്‍കിയേക്കുമെന്നാണ് വി.എസിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
സംസ്‌ഥാന സമ്മേളനത്തിന് തൊട്ടുമുന്‍പ് സംസ്‌ഥാന സെക്രട്ടറിയേറ്റ് തനിക്കെതിരെ പാസാക്കിയ പ്രമേയം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വി.എസിന്റെ രാജിനീക്കം. വി.എസ് തന്റെ അടുത്ത അനുയായികളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. സമ്മേളനം ബഹിഷ്‌ക്കരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങിയ വി.എസ് തന്റെ മുന്‍ ഐ.ടി ഉപദേഷ്‌ടാവ് ജോസഫ് സി മാത്യു അടക്കമുള്ള അനുയായികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
തനിക്കെതിരായ പ്രമേയം പിന്‍വലിക്കണമെന്നും പ്രമേയത്തില പാര്‍ട്ടി വിരുദ്ധന്‍ എന്ന പരാമര്‍ശം ഒഴിവാക്കണമെന്നുമായിരുന്നു വി.എസിന്റെ ആവശ്യം. എന്നാല്‍ വി.എസിന്റെ കടുംപിടുത്തത്തിന് വഴങ്ങേണ്ടന്ന് പാര്‍ട്ടി നേതൃത്വം നിലപാട് സ്വീകരിച്ചു. വി.എസിന്റെ ആവശ്യങ്ങള്‍ പിന്നീട് കേന്ദ്രകമ്മറ്റിയും സമ്പൂര്‍ണ്ണ പി.ബി ചര്‍ച്ച ചെയ്യാമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. ആലപ്പുഴയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോയാണ് വി.എസിന്റെ ആവശ്യങ്ങള്‍ തള്ളിയത്. പ്രശ്‌ന പരിഹാരത്തിനായി വി.എസുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും.
from kerala news edited
via IFTTT