121

Powered By Blogger

Sunday, 22 February 2015

പട്ടിണിക്കാരെ വഞ്ചിച്ചവര്‍ എത്ര ഉന്നതരായാലും ജയിലഴിക്കുള്ളിലാക്കും വരെ പോരാട്ടം തുടരും :വി.ടി.ബല്‍റാം എം.എല്‍.എ











Story Dated: Monday, February 23, 2015 03:17


എടപ്പാള്‍ :ചമ്രവട്ടം പദ്ധതിയിലൂടെ പട്ടിണിക്കാരെ വഞ്ചിച്ചവര്‍ എത്ര ഉന്നതരായാലുംഅവരെ ജയിലഴിക്കുള്ളിലാക്കുംവരെ പോരാട്ടം തുടരുമെന്ന്‌ വി.ടി.ബല്‍റാം എം.എല്‍.എ പറഞ്ഞു.

ചമ്രവട്ടം പദ്ധതിയിലെ അഴിമതിയും വിജിലന്‍സിന്റെ കണ്ടെത്തലും സമഗ്രമായി അനേ്വഷിക്കുക, കുറ്റക്കാരായ ഉദ്യോഗസ്‌ഥരെയും ഭരണാധികാരികളെയും ശിക്ഷിക്കുക.പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാന്‍ നടപടികള്‍ സ്വീകരിക്കുക. നിര്‍മാണ സമയത്ത്‌ പുഴയില്‍ നിന്നും കടത്തിയ കോടികളുടെ മണല്‍ വിറ്റ്‌ കാശാക്കിയവരെ നിയമത്തിന്‍ മുന്നില്‍ കൊണ്ട്‌ വരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പൊന്നാനി പാര്‍ലമെന്റ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി ഇന്നലെ ചമ്രവട്ടം പാലത്തിനടിയില്‍ നടത്തിയ ജല്‍ ബൈഠക്ക്‌ സായാഹ്ന സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചമ്രവട്ടം പദ്ധതി 350 കോടി രൂപ മുടക്കിയിട്ടും കേരളത്തിന്‌ ഗുണകരമാകാതെ പോയ ലാവിലിന്‍ പദ്ധതിയുടെ രണ്ടാം ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊന്നാനി പാര്‍ലമെന്റ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി പ്രസിഡന്റ്‌ മധു തൃത്താല ആധ്യക്ഷം വഹിച്ച യോഗത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഇഫ്‌തിഖാറുദ്ദീന്‍,സൈദ്‌ മുഹമ്മദ്‌ തങ്ങള്‍, സുരേഷ്‌ പൊല്‍പ്പാക്കര, ടി.പി.മുഹമ്മദ്‌, ഭാസ്‌കരന്‍ വട്ടകുളം, സി.രവീന്ദ്രന്‍, സി.എ.ഖാദര്‍, ഇബ്രാഹിം ചേന്നര, അനിത കിഷോര്‍, മാലതി, ടി.വി.ഷബീര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT