Story Dated: Sunday, February 22, 2015 08:37
ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷയെ സമ്മര്‍ദ്ദമില്ലാതെ നേരിടണണമെന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ പ്രതിമാസ റേഡിയോ സംഭാഷണ പരിപാടിയായ മന്‍ കി ബാതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാര്‍ച്ചില്‍ നടത്താനിരിക്കെയാണ് മോഡിയുടെ ഉപദേശം.
പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താനുണ്ട്. താനും പഠനകാലത്ത് ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു. പരീക്ഷയിലെ പരാജയത്തിന്റെ പേരില്‍ എല്ലാം തകര്‍ന്നെന്ന ആശങ്ക വേണ്ടന്നും പ്രധാനമന്ത്രി കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
from kerala news edited
via IFTTT