121

Powered By Blogger

Sunday, 22 February 2015

ഗുണ്ടയുടെ കൊലപാതകം: യുവതി അറസ്റ്റില്‍ ീറ്യ ചെന്നൈ:








ഗുണ്ടയുടെ കൊലപാതകം: യുവതി അറസ്റ്റില്‍ ീറ്യ ചെന്നൈ:


Posted on: 23 Feb 2015


എഗ്മോര്‍ ആല്‍ബര്‍ട്ട തിയേറ്റര്‍ പരിസരത്ത് ഗുണ്ടാനേതാവിനെ ഏഴംഗസംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ട എ.ഐ.എ.ഡി.എം.കെ. നേതാവ് എഴുമലൈയുടെ ഭാര്യ കവിത(40)യെയാണ് പോലീസ് പിടികൂടിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗുണ്ടയെ ഭാര്യ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വധിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

നിരവധി കേസുകളില്‍ പ്രതിയും പോലീസിന്റെ ഗുണ്ടാ പട്ടികയിലുള്‍പ്പെടുകയും ചെയ്ത ആദംബാക്കം സ്വദേശി ടി.വി. സെന്തില്‍കുമാറിനെ ഫിബ്രവരി 9-നാണ് നഗരത്തില്‍ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ ചിലര്‍ നടത്തിയ തര്‍ക്കം കൊലപാതകത്തിലെത്തിയ തരത്തിലായിരുന്നു. തിയേറ്ററിന് സമീപമാണ് കൊലപാതകം നടന്നത്. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് മുന്‍വൈരാഗ്യത്തിന്റെ കഥകള്‍ പുറത്തുവരുന്നത്.

കഴിഞ്ഞവര്‍ഷം അവസാനത്തിലാണ് ആദംബാക്കത്തുവെച്ച് എഴുമലൈ കൊല്ലപ്പെടുന്നത്. കേസ്സിലെ മുഖ്യപ്രതിയായിരുന്നു സെന്തില്‍. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗുണ്ടാനേതാവിനെ വകവരുത്താന്‍ നിശ്ചയിച്ച കവിത സമാനമായരീതിയില്‍ നഗരത്തിലെ മറ്റൊരു ഗുണ്ടാസംഘത്തിന്റെ സഹായം തേടുകയായിരുന്നു. സെന്തിലിനെ കൊലപ്പെടുത്തുന്നതിനായി പത്തുലക്ഷം രൂപയ്ക്ക് ശരവണന്റെ ഗുണ്ടാസംഘം ക്വട്ടേഷന്‍ ഏറ്റെടുത്തതായും ഇതില്‍ രണ്ടുലക്ഷം മുന്‍കൂറായി വാങ്ങിയാണ് കൊലനടത്തിയതെന്നും പോലീസ് വിശദീകരിച്ചു.

ശരവണന്‍ ഉള്‍പ്പെടെ ഒന്‍പതുപേരാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളത്.











from kerala news edited

via IFTTT