Story Dated: Monday, February 23, 2015 03:16
നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തില്‍ ഐ.എ.വൈ.പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിനു ധന സഹായത്തിനുള്ളവരുടെ ലിസ്‌റ്റ് ഭരണ സമിതി മാറ്റിയത് ഓംബുഡ്‌സ്മാന്‍ റദ്ദ്‌് ചെയ്‌തു. ഇതോടെ ഏറെ വിവിദത്തിനും സമര വേലിയേറ്റത്തിനും വിരാമമായി. പുറമേരി പഞ്ചായത്തിലെ 11-ാം വാര്‍ഡിലാണ് വീടിനുള്ള സഹായം നിഷേധിച്ചതിനെ ചൊല്ലി തര്‍ക്കം തുടരുന്നത്. 2012 ലെ ഐ.എ.വൈ. ഗുണഭോക്‌തൃ പട്ടികയിലുള്ള അരൂര്‍ കല്ലുമ്പുറത്തെ വലിയ കുളങ്ങര രാജീവന് വീടിനുള്ള ധനസഹായം നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. രാജീവന്‍ 2012 ലെ ഐ.എ.വൈ. പദ്ധതി ലിസ്‌റ്റില്‍ 43-ാം നമ്പറുകാരനാണ്. എന്നാല്‍ രാജീവന് ധനസഹായം നല്‍കാതെ 2014 ഓഗസ്‌റ്റ് ഏഴിന് ചേര്‍ന്ന ഭരണ സമിതി യോഗം രാജീവനെ ഒഴിവാക്കി മറ്റൊരാള്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി.ഇതേ ലീസ്‌റ്റിലെ 49-ാം നമ്പറുകാരന് ധന സഹായം നല്‍കിയതായും രാജീവന്‍ ബോധിപ്പിച്ചു.
രാജീവന് വീട് നിര്‍മ്മാണത്തിനുള്ള സഹായം നല്‍കാത്തതില്‍ രാഷ്‌ട്രീയമാരോപിച്ച് ഭരണ സമിതിക്കെതിരെ യു.ഡി.എഫ്. സമരത്തിനിറങ്ങിയിരുന്നു.ഭരണ സമിതി യോഗത്തില്‍ വാക്കേറ്റവും സംഘര്‍ഷാവസ്‌ഥയുമുണ്ടായി.പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വാര്‍ഡ് മെമ്പര്‍ പി.ശ്രീലതയുള്‍പ്പെടെയുള്ളവര്‍ സത്യാഗ്രഹവും, വിവിധ പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു. തുടര്‍ന്നാണ് രാജീവന്‍ ഓംബുഡ്‌സ്മാനെ സമീപിച്ചത്.സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരായതിനാല്‍ രാജീവനെ ഒഴിവാക്കി മറ്റൊരാള്‍ക്ക് വീട് നല്‍കുവാനുള്ള ഭരണ സമിതി തീരുമാനം ഓംബുഡ്‌സ്മാന്‍ റദ്ദാക്കി. പഞ്ചായത്ത് രാജ് നിയമത്തിന് എതിരാണ് പഞ്ചായത്ത് തീരുമാനമെന്നും,പരാതിക്കാരന് വേഗത്തില്‍ ഐ.എ.വൈ. പദ്ധതി പ്രകാരമുള്ള ആനുകൂല്യം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഈ ആനുകൂല്യം പരാതിക്കാരന് മാത്രമേ ബാധകമാവൂ എന്നും വിധിയിലുണ്ട്.
പഞ്ചായത്ത് ഭരണ സമിതിയുടെ രാഷ്‌ട്രീയ കളി ഓബുഡ്‌സ്മാന്‍ വിധിയോടെ വ്യക്‌തമായിരിക്കുകയാമെണന്ന് യു.ഡി.എഫ.് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഐ.എ.വൈ. വീടുകള്‍ കുറച്ചതായും ഇതിനിടയില്‍ കള്ള പ്രചാരണം നടത്തിയവര്‍ 23 ജനറല്‍ വിഭാഗക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിയുമെന്ന് ഓംബുഡ്‌സ്മാനില്‍ ബോധിപ്പിച്ചതെങ്ങിനെയെന്ന് വ്യക്‌തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT