Story Dated: Sunday, February 22, 2015 02:41
മലയിന്‍കീഴ്: കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന കുറുമുന്നണിയെ മാറനല്ലൂരിലെ ജനത കൊറ്റംപളളി ഉപതെരഞ്ഞെടുപ്പിലൂടെ തമസ്‌കരിച്ചിട്ട് അധികനാളായില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുളളിലെ ധാരണപ്രകാരം രണ്ടുവര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് പദത്തിലിരുന്ന സി.പി.എം പ്രതിനിധി എരുത്താവൂര്‍ ചന്ദ്രന്‍ ഭരണകാലാവധി കഴിഞ്ഞ് സി.പി.ഐക്ക് സ്‌ഥാനമൊഴിഞ്ഞു നല്‍കി.
എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എരുത്താവൂര്‍ ചന്ദ്രനും മറ്റൊരു സി.പി.എം അംഗമായ കെ.രാജേന്ദ്രനും എല്‍.ഡി.എഫിന് ലഭിക്കേണ്ട പ്രസിഡന്റ് പദം അട്ടിമറിയിലൂടെ ബി.ജെ.പി-കോണ്‍ഗ്രസ് സഖ്യത്തിലൂടെ സ്വതന്ത്രന് കൈമാറാന്‍ അവസരമൊരുക്കി. വിമത പരിവേഷം കെട്ടിയ എരുത്താവൂര്‍ ചന്ദ്രന് സി.പി.എമ്മിലെ പ്രാഥമികാംഗത്വവും പഞ്ചായത്തംഗ സ്‌ഥാനവും നഷ്‌ടമായി. തുടര്‍ന്ന് ഇദ്ദേഹം ബി.ജെ.പിയില്‍ അഭയം പ്രാപിച്ചു.
കൊറ്റംപളളി ഉപതെരഞ്ഞെടുപ്പില്‍ 10 വര്‍ഷം ബി.ജെ.പിയുടെ കൈവശമിരുന്ന സീറ്റ് അട്ടിമറിയിലൂടെ വന്‍ഭൂരിപക്ഷത്തില്‍ സി.പി.എം പിടിച്ചെടുത്തു. ബി.ജെ.പി ഇവിടെ മൂന്നാംസ്‌ഥാനത്തേക്കാണ് പിന്‍തളളപ്പെട്ടത്. ഭൂരിപക്ഷം നഷ്‌ടപ്പെട്ട ബി.ജെ.പി-കോണ്‍ഗ്രസ് സഖ്യത്തിലെ പഞ്ചായത്ത് പ്രസിഡന്റ് സനല്‍കുമാര്‍ രാജിവയ്‌ക്കാന്‍ തയാറായിരുന്നില്ല. അയോഗ്യരാക്കപ്പെട്ട എരുത്താവൂര്‍ ചന്ദ്രന്റെയും രാജേന്ദ്രന്റെയും വാര്‍ഡുകളില്‍ അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടിടത്തു ഇടതുപക്ഷം വിജയം വരിച്ചേക്കുമെന്നും ഭരണം നഷ്‌ടപ്പെട്ടേക്കാമെന്നുമുളള ഭയംമൂലം മുന്‍കൂറായി അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ശേഷിച്ച ആറുമാസവും ഭരണം കൈയ്യാളാമെന്ന വ്യാമോഹമാണ് ഇന്നലെ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്.
കോണ്‍ഗ്രസിലെ എസ്.ബീന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്ന ഹാളിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്‍.എസ്. അനില്‍കുമാര്‍ പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നു. ബീനയുടെ നീക്കം തടയാന്‍ അദ്ദേഹം തയാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
from kerala news edited
via IFTTT