Story Dated: Sunday, February 22, 2015 05:53
ആലപ്പുഴ: വി.എസ് അച്യുതാനന്ദനെതിരായ പ്രമേയം റദ്ദാക്കേണ്ടതില്ലെന്നു സിപിഎം അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായി. തനിക്കെതിരായ പ്രമേയം റദ്ദാക്കണമെന്നും പ്രമേയത്തിലെ 'പാര്‍ട്ടി വിരുദ്ധന്‍' എന്ന പരാമര്‍ശം ഒഴിവാക്കണമെന്നും ഉള്‍പ്പെടെയുള്ള വി.എസിന്റെ ആവശ്യങ്ങള്‍ സീതാറാം യെച്യൂരി മുന്നോട്ടുവെച്ചുവെങ്കിലും ഇക്കാര്യങ്ങളിലും തീരുമാനമായില്ല. വി.എസിന്റെ ആവശ്യങ്ങളെല്ലാം കേന്ദ്ര കമ്മിറ്റിയില്‍ പരിഗണിക്കാമെന്നാണ് പിബി യോഗത്തില്‍ തീരുമാനം. പ്രമേയം സമ്പൂര്‍ണ്ണ പിബി പിന്നീട് പരിഗണിക്കും. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം വി.എസുമായി സംസാരിക്കും.
പാര്‍ട്ടിയേക്കാള്‍ വലുതാണ് താനെന്ന് വി.എസ് വീണ്ടും തെളിയിക്കാന്‍ ശ്രമിക്കുകയാണെന്നും വി.എസിന്റെ നിലപാടുകള്‍ പാര്‍ട്ടിയോടുള്ള വെല്ലുവിളിയാണെന്നുമാണ് യോഗത്തിലെ പൊതു വിലയിരുത്തല്‍. മുതിര്‍ന്ന നേതാവെന്ന നിലയില്‍ സംസ്‌ഥാന സമ്മേളനവുമായി സഹകരിക്കുക എന്നതായിരുന്നു സംഘടനാ രീതി. ഇതിന് വിപരീതമായിരുന്നു വി.എസിന്റെ നിലപാടുകള്‍. മാധ്യമങ്ങളിലൂടെ വി.എസ് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നിലവിലെ മൗനം പോലും പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്.
വി.എസിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്നു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ബംഗാള്‍, ത്രിപുര സംസ്‌ഥാനങ്ങളും വി.എസ് അനുകൂല നിലപാടാണു സ്വീകരിച്ചത്. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത 99 ശതമാനവും വി.എസിനെതിരായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് സമ്മേളനത്തിന്റെ പൊതു വികാരം പരിഗണിക്കണമെന്നു കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം പിബി അംഗീകരിക്കുകയായിരുന്നു.
from kerala news edited
via IFTTT