Story Dated: Sunday, February 22, 2015 02:41
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷയുടെ ഭാഗമായി ഫെബ്രുവരി 23ന് സുരക്ഷാ പരിശോധന പരിശീലനം (മോക്ക് ഡ്രില്‍) നടത്തുന്നു. ക്ഷേത്രത്തില്‍ പുതുതായി സ്‌ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ പ്രയോഗക്ഷമത മനസിലാക്കുന്നതിനും ആക്രമണങ്ങള്‍, ബോംബ് ഭീഷണികള്‍ എന്നിവ സംഭവിക്കുകയാണെങ്കില്‍ സുരക്ഷാ പാളിച്ചകള്‍ ഉണ്ടാകാതെ നോക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്‌ഥരുടെ കാര്യക്ഷമതയും സുരക്ഷാ ഏകോപന സംവിധാനങ്ങളും പരിശോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് മോക്ക് ഡ്രില്‍ നടത്തുന്നത്.
ക്ഷേത്രത്തില്‍ ഏതെങ്കിലും തരത്തില്‍ അപകടങ്ങളും അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുന്ന പക്ഷം അത് നേരിടുന്നതിനായി പോലീസ് സേനാംഗങ്ങളേയും ക്ഷേത്ര ജീവനക്കാരെയും പ്രാപ്‌തരാക്കുകയും മോക്ക് ഡ്രില്ലിന്റെ ലക്ഷ്യമാണ്. ക്ഷേത്രത്തിനകത്തും പുറത്തുമായി നടത്തുന്ന മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് നാളെ കര്‍ശന സുരക്ഷാ പരിശോധനകളും ദര്‍ശനത്തിന് തടസമില്ലാതെ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സുരക്ഷാ സോണിനകത്ത് താമസിക്കുന്ന പൊതുജനങ്ങളും ദര്‍ശനത്തിനായി എത്തുന്ന ഭക്‌തജനങ്ങളും സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സുരക്ഷാ പരിശീലന നടപടിയുമായി സഹകരിക്കണമെന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷാ ചുമതലയുള്ള പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജെ.സുകുമാരപിള്ള അറിയിച്ചു.
from kerala news edited
via IFTTT