എന്‍.സി.സി. സംഗമവും രാജ്യസുരക്ഷാസെമിനാറും ന്യൂമാനില്‍
Posted on: 23 Feb 2015
തൊടുപുഴ: ന്യൂമാന്‍കോളേജ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 24ന് എന്‍.സി.സി.കേഡറ്റുകളുടെ സംഗമവും രാജ്യസുരക്ഷാസെമിനാറും നടക്കും. പൂര്‍വകാല കേഡറ്റുകളും മുന്‍കാല ഓഫീസര്‍മാരും ഒത്തുചേരും.
എന്‍.സി.സി. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് െഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സനല്‍കുമാര്‍ രാവിലെ 10ന് സമ്മേളനം ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് 'രാജ്യസുരക്ഷയും പൗരധര്‍മവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
ആം ആദ്മി പാര്‍ട്ടി കണ്‍വെന്‍ഷന്‍
തൊടുപുഴ: ആം ആദ്മി പാര്‍ട്ടി തൊടുപുഴ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ 25ന് നടക്കും. ബുധനാഴ്ച രണ്ടിന് മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് പരിപാടി. സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫ്, അജിത്‌റോയി, പ്രൊഫ. കുസുമം ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രധാനമന്ത്രിക്ക് ഒരുലക്ഷം കത്തയയ്ക്കുന്ന പരിപാടി തുടങ്ങി
തൊടുപുഴ: ഗോഡ്‌സേയുടെ സ്മാരകം ഇന്ത്യയില്‍ എവിടെയും ഉയരില്ലെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ട് സി.എം.പി.യുടെ നേതൃത്വത്തില്‍ ഒരുലക്ഷംകത്തുകള്‍ അയയ്ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് റോയി കെ.പൗലോസ് നിര്‍വഹിച്ചു.
സി.എം.പി. ജില്ലാ സെക്രട്ടറി കെ.സുരേഷ്ബാബു, കെ.എസ്.വൈ.എഫ്. സംസ്ഥാന സെക്രട്ടറി കെ.എ.കുര്യന്‍, ബാബു മാത്യു, അഡ്വ. പി.എസ്.രാജേഷ്, പി.കെ.അന്നക്കുട്ടി എന്നിവര്‍ സംസാരിച്ചു.
മുല്ലക്കാനം ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാചടങ്ങ് തുടങ്ങി
രാജാക്കാട്: മുല്ലക്കാനം എസ്.എന്‍.ഡി.പി. യോഗം ശാഖയുടെ കീഴിലുള്ള ശ്രീമംഗലേശ്വരി ദേവീക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാചടങ്ങുകള്‍ ആരംഭിച്ചു. 27 വരെ തുടരും. 24ന് താഴികക്കുടം പ്രതിഷ്ഠയും 27ന് പുനഃപ്രതിഷ്ഠാകര്‍മവും നടക്കും.
from kerala news edited
via IFTTT