Story Dated: Sunday, February 22, 2015 07:46
ആലപ്പുഴ: വി.എസും പാര്‍ട്ടിയും നേര്‍ക്കുനേര്‍. വി.എസിന്റെ പിടിവാശിക്ക് വഴങ്ങേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. വി.എസിന്റെ വിലപേശല്‍ അംഗീകരിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. ആരും പാര്‍ട്ടിക്ക് അതീതരല്ല. പാര്‍ട്ടി ഭരണ ഘടന എല്ലാവര്‍ക്കും ബാധകം. വി.എസിന്റെ സമീപനം ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിച്ചതായും കോടിയേരി പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പി.ബി യോഗത്തിലാണ് വി.എസിന്റെ വിലപേശലിന് വഴങ്ങേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചത്.
ഇത് സംബന്ധിച്ച പി.ബി തീരുമാനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വി.എസിനെ അറിയിക്കും. കേന്ദ്രകമ്മറ്റി അംഗമെന്ന നിലയിലും സമ്മേളന പ്രതിനിധി എന്ന നിലയിലും വി.എസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബാധ്യസ്‌ഥനാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി സംഘടനയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനം അനുവദിക്കില്ല. വി.എസിന് പറയാനുള്ളത് പാര്‍ട്ടി കേള്‍ക്കുമന്നും കോടിയേരി അറിയിച്ചു. വി.എസ് സമ്മേളന വേദിയില്‍ മടങ്ങിയെത്തിയാല്‍ അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
അച്ചടക്ക നടപടിക്കല്ല ഐക്യത്തിനാണ് പാര്‍ട്ടി പ്രധാന്യം നല്‍കുന്നത്. വി.എസിന്റെ കത്ത് പത്രത്തില്‍ വന്നതിന് സംസ്‌ഥാന സെക്രട്ടറി നടപടി എടുത്തെന്ന് വി.എസ് ജനറല്‍ സെക്രട്ടറിയോട് പരാതി പറഞ്ഞു. എന്നാല്‍ അത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പ്രകാശ് കാരാട്ട് അദ്ദേഹത്തെ അറിയിച്ചിരുന്നതായും കോടിയേരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറിയേറ്റിെന്റ പ്രമയം അതേരൂപത്തില്‍ നിലനില്‍ക്കും. പാര്‍ട്ടി സംഘടനയെ ദുര്‍ബലപ്പെടുത്തുന്ന വി.എസിന്റെ സമീപനം അംഗീകരിക്കാനാകില്ലെന്നും കോടിയേരി വ്യക്‌തമാക്കി. സംസ്‌ഥാന സമ്മേളന നടപടികള്‍ വിശദീകരിക്കുന്നതിനുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
from kerala news edited
via IFTTT