വിദേശ സ്ഥാപനങ്ങള്‍ പിന്‍തിരിഞ്ഞാല്‍ വിപണിയില്‍ നേട്ടം തുടരുമോ?
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തുടരുന്ന മാന്ദ്യവും സ്വര്‍ണവിലയിടിവും നിക്ഷേപകരെ ഓഹരി വിപണിയിലേയ്ക്ക് തിരിയാന്‍ ശക്തമായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിപണിയുടെ കുതിപ്പ് ഇതുവരെ നേട്ടമാക്കാതിരുന്ന ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയിലേയ്ക്ക് ശ്രദ്ധപതിപ്പിച്ചുകഴിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓഹരി വിപണിയിലെ മുന്നേറ്റത്തില്‍ ഇതുവരെ വന്‍നേട്ടമുണ്ടാക്കിയത് ഫണ്ട് കമ്പനികളാണ്. കഴിഞ്ഞ ഒമ്പത് മാസം(സാമ്പത്തിക വര്‍ഷം ജനവരിവരെ) തുടര്‍ച്ചയായി വളര്‍ച്ച പ്രകടിപ്പിച്ച ഫണ്ട് കമ്പനികള്‍ മൊത്തം സമാഹരിച്ച തുക 56,900 കോടി രൂപയാണ്. ഓഹരി വിപണികള്‍ മികച്ച നേട്ടമുണ്ടാക്കിയ 2006, 2007 കാലഘട്ടത്തില്‍ സമാഹരിച്ചതിലേറെ തുക കഴിഞ്ഞ അഞ്ച് പാദങ്ങളിലായി ഫണ്ട് കമ്പനികളില്‍ നിക്ഷേപമായെത്തി. മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ മൊത്തം ആസ്തി ജനവരിയില്‍ 3.41 ലക്ഷം കോടിയായി ഉയര്‍ന്നു.
സെന്‍സെക്‌സ് സൂചിക കഴിഞ്ഞവര്‍ഷം 31 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഈ വര്‍ഷം ഇതുവരെ 6.5 ശതമാനവും സൂചിക ഉയര്‍ന്നു. തുടര്‍ന്നുള്ള മാസങ്ങളിലും ഫണ്ടുകളിലേയ്ക്ക് വന്‍ ഒഴുക്കുതന്നെയുണ്ടാകുമെന്നാണ് വിലിയുരുത്തല്‍.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിഞ്ഞാല്‍:
കഴിഞ്ഞ വര്‍ഷം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് 1600 കോടി രൂപയാണ്. 2013 ല്‍ ഇത് 2000 കോടിയും 2014ല്‍ 2400 കോടിയുമായിരുന്നു. വിപണി വിഹിതം വിലയിരുത്തിയാല്‍ നിലവില്‍ ഇവര്‍ നടത്തിയിരിക്കുന്ന നിക്ഷേപം എക്കാലത്തേയും അധികമാണ്. എപ്പോള്‍ വേണമെങ്കിലും ഇവര്‍ നിക്ഷേപം പിന്‍വലിച്ച് ഓടിക്കളഞ്ഞേക്കാം.
യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയാല്‍ വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിഞ്ഞ് സ്ഥലംവിടും. അങ്ങനെ സംഭവിച്ചാലും ആഭ്യന്തര വിപണിയുടെ കരുത്തിന് കോട്ടംതട്ടില്ലെന്നാണ് വിലയിരുത്തല്‍. ഫണ്ട് കമ്പനികളും ചെറുകിട നിക്ഷേപകരും വിപണികളെ പിടിച്ചുനിര്‍ത്തുകതന്നെ ചെയ്യും.
from kerala news edited
via IFTTT