121

Powered By Blogger

Sunday, 22 February 2015

അബ്ര, ഫെറി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു








അബ്ര, ഫെറി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു


Posted on: 23 Feb 2015


ദുബായ്: കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ദുബായില്‍ ജലഗതാഗത സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അബ്ര, ഫെറി, വാട്ടര്‍ ബസ്, വാട്ടര്‍ ടാക്‌സി തുടങ്ങിയവയെല്ലാം നിര്‍ത്തിവെച്ചവയില്‍പ്പെടും. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ സര്‍വീസുകള്‍ പുനഃരാരംഭിക്കുകയുള്ളൂവെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു.

കടലില്‍പോകുന്നത് വിലക്കിക്കൊണ്ട് ദേശീയകാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ തിരകള്‍ 10 അടിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത് പരിഗണിച്ചാണ് ജലഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ദിവസവും ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന സര്‍വീസാണ് ദുബായ ്ക്രീക്കിലെ അബ്രകള്‍. വാട്ടര്‍ ടാക്‌സി, വാട്ടര്‍ ബസ്, ഫെറി തുടങ്ങിയവയും ടൂറിസ്റ്റുകളടക്കമുള്ള ധാരാളം ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.











from kerala news edited

via IFTTT