Story Dated: Sunday, February 22, 2015 02:42
മൂന്നാര്‍: യുവാവിനെ വിഷം ഉളളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കെ.ഡി.എച്ച്.പി കമ്പനി അരുവിക്കാട് എസ്‌റ്റേറ്റില്‍ സെന്‍ട്രല്‍ ഡിവിഷനിലെ എസ്.അയ്യപ്പന്‍(34)ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ ഇയാള്‍ വെള്ളിയാഴ്‌ച രാവിലെയാണ് പിതാവ് ജോലി ചെയ്യുന്ന അരുവിക്കാട് എത്തിയത്. ഇന്നലെ രാവിലെ പത്തോടുകൂടിയാണ് ഇയാളെ വീടിന് മുന്‍പില്‍ അവശനിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ടാറ്റാടീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദേവികുളം എസ്.ഐ: കെ.കെ മണിലാലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് തയാറാക്കിയ ശേഷം പോസ്‌റ്റുമോര്‍ട്ടത്തിനായി അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലേയ്‌ക്ക് കൊണ്ടു പോയി. ഭാര്യ: ഭാഗ്യ ലക്ഷമി.
from kerala news edited
via IFTTT